കെ.എസ്.ആര്‍.ടി.സി ബസില്‍ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. പൊവ്വല്‍ മാസ്തികുണ്ടിലെ എംബി അബൂബക്കര്‍ സിദ്ദീഖിനെയാണ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്. ഒന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു.
Powered by Info News For You

Comments
Post a Comment