ആവേശപ്പോരില്‍ ലിവര്‍പൂള്‍; ചെല്‍സിയെ ഷൂട്ടൗട്ടില്‍ മുട്ടുകുത്തിച്ച് യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ക്ലോപ്പിന്റെ ചെമ്പട

ലണ്ടന്‍: (www.kvartha.com 15.08.2019) ആവേശപ്പോരിനൊടുവില്‍ യുവേഫ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ലിവര്‍പൂള്‍. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1ല്‍ സമനിലയില്‍ പിരിഞ്ഞ് ഇരുടീമുകളും എക്‌സ്ട്രാ ടൈമില്‍ ഓരോ ഗോള്‍വീതം നേടി 2-2ല്‍ സമനിലയിലായി. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 5-4നാണ് ലിവര്‍പൂള്‍ ഷൂട്ടൗട്ടില്‍ ജയം സ്വന്തമാക്കിയത്. അവസാന കിക്കെടുത്ത റ്റാമി അബ്രഹാമാണ് ചെല്‍സി നിരയില്‍ കിക്ക് പാഴാക്കിയത്.

ലിവര്‍പൂളിനായി സാദിയോ മാനെ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ജിറൂദ്, ജോര്‍ജിഞ്ഞോ എന്നിവരാണ് മത്സരത്തില്‍ ചെല്‍സിയുടെ ഗോളുകള്‍ നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Liverpool, Chelsea, Liverpool beat Chelsea on penalties to win the Uefa Super Cup


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?