എഞ്ചിന്‍ തകരാര്‍; കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് കരക്കെത്തിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2019) എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് കരക്കെത്തിച്ചു. മടക്കരയിലെ യൂസുഫിന്റെ ഉടമസ്ഥതയിലുള്ള 'അല്‍ മദീന' വള്ളമാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അജിതയുടെ നിര്‍ദേശ പ്രകാരം രക്ഷാ ബോട്ടെത്തി കരക്കെത്തിച്ചത്. 15 മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം രാവിലെ തൈക്കടപ്പുറം ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇവര്‍. എഞ്ചിന്‍ തകരാറിലായതോടെ കടലില്‍ കുടുങ്ങുകയായിരുന്നു. ചിത്താരി കടപ്പുറത്തിന് പടിഞ്ഞാറു ഭാഗത്ത് ഒഴുകി നടക്കുന്ന വള്ളത്തെ കണ്ട് മറ്റു മത്സ്യ തൊഴിലാളികളാണ് ഫിഷറീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് അറിയിച്ചത്. രാവിലെ 10.30ന് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ട ബോട്ട് വൈകിട്ട് മൂന്നു മണിക്കാണ് വള്ളത്തെയും മത്സ്യ തൊഴിലാളികളെയും തൈക്കടപ്പുറത്ത് എത്തിച്ചത്. കടലില്‍ കാറ്റും തിരമാലയും ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നതായി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ റെസ്‌ക്യു ഗാര്‍ഡ് പി മനു, ഒ ധനീഷ്, സേതുമാധവന്‍, എം സനീഷ്, ഡ്രൈവര്‍ കണ്ണന്‍, നാരായണന്‍ എന്നിവര്‍ അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ 70 വള്ളങ്ങളാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. 700 മത്സ്യ തൊഴിലാളികളെയാണ് ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, fishermen, Sea, Boat trapped in Sea; Fishermen rescued by Fisheries department
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?