'അപസ്വരങ്ങളുടെ കാലത്ത് ഇടറാത്ത പെണ്‍ ശബ്ദം' ഹരിത കാമ്പസ് യൂണിറ്റ് മീറ്റിന് ജില്ലയില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.co): അപസ്വരങ്ങളുടെ കാലത്ത് ഇടറാത്ത പെണ്‍ശബ്ദം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഹരിത സംസ്ഥാന കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്റ പ്രചാരണാര്‍ത്ഥം ഹരിത കാസര്‍കോട് ജില്ലാ സംഘടിപ്പിക്കുന്ന കമ്മിറ്റി തല കാമ്പസ് യൂണിറ്റ് മീറ്റിന് പെരിയ ഡോ. അംബേദ്ക്കര്‍ കോളജില്‍ തുടക്കംകുറിച്ചു. കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിയെ വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ഷഹീദ റാഷിദ് ഉദ്ഘാടനം ചെയ്തു. 

ഹരിത ജില്ലാ സെക്രട്ടറി തസീല മേനംഗോഡ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അശ്രീഫ എ.സി അബ്ദുള്ള സ്വാഗതം പറഞ്ഞു. ഹരിത ജില്ലാ വൈസ് പ്രസിഡന്റ് മുനീസ, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും ജില്ലാ നീരിക്ഷകനുമായ ഹസ്സന്‍ പടിഞ്ഞാര്‍, ഉദുമ മണ്ഡലം സെക്രട്ടറി ഷഹീന്‍ കുണിയ, ട്രഷറര്‍ മുഹമ്മദ്, ഷഹാന, ആരിഫ, സാലിമ അംബേദ്കര്‍ കോളജ് എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് താഹിര്‍ ഹരിത സെക്രട്ടറി മുഫീദ സംസാരിച്ചു. 

പരിപാടിയില്‍ ഹരിത യൂണിറ്റ് കമ്മിറ്റി മഴക്കെടുതി മൂലം പഠനസാമഗ്രികള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കുന്ന സ്‌കൂള്‍ കിറ്റ് കളക്ഷനിലേക്ക് സ്വരൂപിച്ച ഫണ്ട് കൈമാറി. ഭാരവാഹികള്‍: സമ (പ്രസി), ഫൈമ, തസ്ലീമ (വൈസ് പ്രസി), മുഫീദ (ജന. സെക്ര), അഫ്രൂസ, ഫര്‍സീന (ജോ. സെക്ര), ഷൈഫാന (ട്രഷ).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?