ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ് രാത്രിയില്‍ ആശുപത്രിയില്‍ എത്തിയ യുവാവിനെ ജീവനക്കാര്‍ തടഞ്ഞു; ഒടുവില്‍ സ്റ്റെതസ്‌കോപ്പും മാസ്‌കും സംഘടിപ്പിച്ച് ഡോക്ടറുടെ വേഷത്തില്‍ അകത്തുകയറിയ ഭര്‍ത്താവിനെ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

കോഴിക്കോട്: (www.kvartha.com 02.08.2019) ഭാര്യ പ്രസവിച്ച വിവരമറിഞ്ഞു രാത്രിയില്‍ ആശുപത്രിയില്‍ എത്തിയ യുവാവിനെ ജീവനക്കാര്‍ തടഞ്ഞു. ഒടുവില്‍ സ്റ്റെതസ്‌കോപ്പും മാസ്‌കും സംഘടിപ്പിച്ചു ഡോക്ടറുടെ വേഷത്തില്‍ അകത്തുകയറിയ യുവാവിനെ യഥാര്‍ഥ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്നു കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണു രസകരമായ സംഭവം. ആശുപത്രിയില്‍ വൈകിട്ട് ആറുമണിക്കു ശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. കൂട്ടിരിപ്പുകാരായി സ്ത്രീകളെ മാത്രമേ അനുവദിക്കാറുള്ളൂ.

 Man arrested for cheating, Kozhikode, News, Local-News, Humor, hospital, Husband, Police, Arrested, Kerala

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ പ്രസവിച്ചതറിഞ്ഞു നന്മണ്ട സ്വദേശിയായ യുവാവ് ജുലൈ 31ന് രാത്രി ഏഴരമണിയോടെ എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഇദ്ദേഹത്തെ തടഞ്ഞു. ഇയാള്‍ കൊണ്ടുവന്ന ഭക്ഷണം ഭാര്യയുടെ കൂട്ടിരിപ്പുകാരിയെ വിളിച്ചു വരുത്തി കൈമാറി. അകത്തേക്ക് കടത്തിവിടില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പുറത്തുപോയ യുവാവ് രാത്രി 11മണിക്ക് ഡോക്ടറുടെ വേഷത്തില്‍ വീണ്ടുമെത്തുകയായിരുന്നു.

എന്നാല്‍ ഡോക്ടറാണെന്ന് കരുതി അകത്തേക്കു കടത്തിവിട്ടെങ്കിലും സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ മറ്റു ജീവനക്കാരെയും ഡോക്ടര്‍മാരെയും വിളിച്ചുവരുത്തി ഇയാളെ പിടികൂടുകയായിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ കസബ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ നേരത്തേ ഈ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരന്‍ ആയിരുന്നുവെന്നു പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested for cheating, Kozhikode, News, Local-News, Humor, hospital, Husband, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?