വടക്കന്‍ ജില്ലകളില്‍ മഴ തുടരും: വയനാട്ടില്‍ വിദ്യാഭ്യാസ അവധി
വയനാട് (www.evisionnews.co): അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയായതിനാല്‍ ബുധനാഴ്ച വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു.കേരളതീരത്തു ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. അതേസമയം ഓഗസ്റ്റ് ആദ്യവാരം പിന്നിടുമ്പോഴും 31 ശതമാനം മഴക്കുറവിലാണു കേരളം. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴ ഏറ്റവും കുറഞ്ഞത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ക്യാംപുകള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Powered by Info News For You
Comments
Post a Comment