ചില പ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറയുന്നു; വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു

തിരുവനന്തപുരം: (www.kvartha.com 10.08.2019) ചില പ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കണ്ണൂരില്‍ മഴ കുറഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. പാലക്കാടും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

കനത്ത മഴയില്‍ കാസര്‍കോട് ജില്ലയില്‍ വെള്ളം കയറിയ സ്ഥലങ്ങളിലെല്ലാം വെള്ളം ഉയര്‍ന്ന സാഹചര്യമാണ് കാണുന്നത്. തേജസ്വിനി പുഴ കര കവിഞ്ഞ് കയ്യൂര്‍ അരയകടവ് പ്രദേശം പൂര്‍ണമായും വെള്ളത്തിലാണ്. ജില്ലയുടെ തെക്കന്‍ മേഖലയിലാണ് കാലവര്‍ഷക്കെടുതി കൂടുതല്‍ അനുഭവപ്പെടുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റി.

Thiruvananthapuram, News, Kerala, Trending, Rain, Heavy Rain in Kerala; Rain continues in northern states of kerala

കോഴിക്കോട് നഗരത്തിലും കാസര്‍കോട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ 24 ക്യാമ്പുകള്‍ വെള്ളിയാഴ്ച മാത്രം തുറന്നു. കോരപ്പുഴയില്‍ താല്‍ക്കാലിക നടപ്പാലം ശക്തമായ ഒഴുക്കില്‍ ഒലിച്ചു പോയി. നിരവധി വീടുകളില്‍ വെള്ളം കയറി. അപകടത്തില്‍ ആളപായമില്ല. കുറ്റിപ്പുറം, ഷൊര്‍ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് ശനിയാഴ്ചയും ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കില്ല.

വയനാട്ടിലെ അട്ടപ്പാടിയിലും ശക്തമായ മഴ തുടരുന്നു. ഊരുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പല പാലങ്ങളും കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു വീണു. വണ്ണാന്തറയിലെ കോണ്‍ക്രീറ്റ് പാലം തകര്‍ന്നു. ഇതേതുടര്‍ന്ന് ഈ മേഖലയിലെ ജനങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Trending, Rain, Heavy Rain in Kerala; Rain continues in northern states of kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?