മെസിക്ക് കനത്ത തിരിച്ചടി; കോപ്പ അമേരിക്ക സംഘാടകര്‍ക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ നടപടി, മൂന്ന് മാസം വിലക്കും വമ്പന്‍ പിഴയും, അപ്പീല്‍ നല്‍കാന്‍ ഏഴ് ദിവസത്തെ സാവകാശം
ബ്യൂണസ് ഐറിസ്: (www.kvartha.com 03.08.2019) കോപ്പ അമേരിക്ക സംഘാടകര്‍ക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലിയോണല്‍ മെസിക്കെതിരെ നടപടി. ലാറ്റിനമേരിക്കല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. അപ്പീല്‍ നല്‍കാന്‍ മെസ്സിക്ക് ഏഴ് ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ മല്‍സരശേഷമാണ് റഫറിക്കെതിരെ മെസി ഗുരുതര വിമര്‍ശനം ഉന്നയിച്ചത്. അര്‍ജന്റീന മൂന്നാം സ്ഥാനമാണ് കോപ്പയില്‍ നേടിയത്. എന്നാല്‍ മെഡല്‍ വാങ്ങാന്‍ മെസി തയ്യാറായിരുന്നില്ല. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് മെസി പ്രതികരിച്ചത്. ബ്രസീലിന് കിരീടം നല്‍കാനായി പദ്ധതി തയ്യാറാക്കിവച്ചിരുന്നതായും മെസി ആരോപിച്ചിരുന്നു. കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കും പത്തിന് മെക്സിക്കോയ്ക്കും ഒക്ടോബര്‍ ഒന്‍പതിന് ജര്‍മനിക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ അര്‍ജന്റീന മെസി ഇല്ലാതെ കളിക്കും. കോപ്പ അമേരിക്കയില്‍ ചിലെക്കെതിരായ മത്സരത്തില്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയിരുന്നു. ഇതിനേ തുടര്‍ന്ന് ഒരു ലോകകപ്പ് യോഗ്യതാ മത്സരവും കളിക്കാനാവില്ല. നവംബര്‍ മൂന്നിന് മാത്രമേ മെസിക്ക് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചെത്താനാകൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Sports, Football, Football Player, Match Fixing, Suspension, Leonal Messi, Argentina, Lionel Messi handed three-month suspension from Argentina team for 'corruption' comments

Powered by Info News For You

Comments
Post a Comment