ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫി ഭ്രാന്ത്; ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

തിരുവല്ല: (www.kvartha.com 17.08.2019) വ്യാഴാഴ്ച പകല്‍ 11.30ന് ബെംഗളൂരുവില്‍ നിന്നുള്ള തീവണ്ടിക്ക് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് സ്‌കൂള്‍കുട്ടികള്‍. തീവണ്ടി വേഗത കുറച്ച് വന്നതിനാല്‍, പെട്ടെന്ന് നിര്‍ത്താനും അത്യാഹിതം ഒഴിവാക്കാനും പറ്റി. കുറ്റൂര്‍ മണിമല റെയില്‍വേ പാലത്തില്‍ ഐലന്‍ഡ് എക്‌സ്പ്രസിന് മുന്നിലാണ് സംഭവം. പത്തിലും പ്ലസ് വണിലും പഠിക്കുന്ന മൂന്നു കുട്ടികളാണ് സെല്‍ഫിയെടുത്ത് പാളത്തില്‍ നിന്നത്.

 News, Kerala, Pathanamthitta, Train, Students, Parents, School Students Selfie Mad In front of Running Train; Loco Pilot Stopped the Train

ഹോണ്‍ തുടര്‍ച്ചയായി മുഴക്കിയിട്ടും, ട്രെയിന്‍ അടുത്തെത്തി നിര്‍ത്തിയിട്ടും, കുട്ടികള്‍ പാളത്തില്‍ സെല്‍ഫിയെടുക്കല്‍ തുടര്‍ന്നു. ഇതോടെ ലോക്കോ പൈലറ്റ്, കുട്ടികളെ തടഞ്ഞുവെക്കാന്‍ പാളത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്ന് ആര്‍പിഎഫ് എത്തുമ്പോഴേക്ക് സംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ബാക്കി ഉള്ളവരെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടേക്ക് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി, സംഭവത്തിന്റെ ഗൗരവം പറഞ്ഞുകൊടുത്ത് മേലില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വാങ്ങി കുട്ടികളെ വിട്ടയച്ചു.

ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫിയെടുക്കാനായി ചെറുപ്പക്കാര്‍ ഇവിടെ വരാറുണ്ടെന്ന് പ്രദേശവാസികള്‍ ആര്‍പിഎഫിനോട് പറഞ്ഞു. തിരുവല്ലയില്‍ സ്‌റ്റോപ്പുള്ളതിനാല്‍ കുറ്റൂര്‍ പാലത്തില്‍ എത്തുമ്പോഴേക്ക് തീവണ്ടിയുടെ വേഗം കുറയുന്നതാണ് സ്ഥിരം സെല്‍ഫിക്കാരുടെ കേന്ദ്രമാവാന്‍ കാരണം.

ഇതേ തുടര്‍ന്ന് ആര്‍പിഫ് പ്രദേശവാസികളെ വിളിച്ചുചേര്‍ത്ത് ബോധവത്കരണം നടത്തുകയും ഇത്തരം സംഭവം ആവര്‍ത്തിച്ചാല്‍ അറിയിക്കണമെന്നും നിര്‍ദേശം നല്‍കി. സമീപത്തെ സ്‌കൂളുകളിലും ബോധവത്കരണം നടത്താനിരിക്കുകയാണ് ആര്‍പിഎഫ് അധികൃതര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Pathanamthitta, Train, Students, Parents, School Students Selfie Mad In front of Running Train; Loco Pilot Stopped the Train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?