ലൈബ്രറിക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹവുമായി പോയ ആംബുലന്‍സ് റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

തൊടുപുഴ: (www.kvartha.com 11.08.2019) വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ദീപാഭവനില്‍ അരുണ്‍ രഞ്ജിത്താണ് (27) ഇടവെട്ടിയിലെ ലൈബ്രറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിലുണ്ടായത്. കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരുമാണ് ശനിയാഴ്ച ലൈബ്രറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

News, Kerala, Idukki, Thodupuzha, Youth, Dead Body, Ambulance, Road, Police, Accident, Ambulance Overturned At Thodupuzha with Dead Body

തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് മറിഞ്ഞ് പോലീസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പിഴക് കവല കഴിഞ്ഞുള്ള വളവ് തിരിഞ്ഞ ഉടന്‍ ആംബുലന്‍സ് റോഡില്‍ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നു. വാഹനത്തില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ പുറത്തെടുത്ത് മറ്റുവാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹവുമായി പോകുമ്പോള്‍ അപകടമുണ്ടായത്.

അപകടത്തില്‍ തൊടുപുഴ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.വി.ഷിജുവിനും ആംബുലന്‍സ് െ്രെഡവര്‍ മിഥുനും വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. നട്ടെല്ലിനും ഇടുപ്പിനും സാരമായി പരിക്കേറ്റതിനെതുടര്‍ന്ന് ഷിജു തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. മറ്റു മൂന്നുപേര്‍ക്ക് ചെറിയ പരിക്കുണ്ട്.

പിന്നീട് മുതലക്കോടത്തുനിന്ന് മറ്റൊരു ആംബുലന്‍സെത്തി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. ദീപാ ഭവനില്‍ ചന്ദ്രന്‍പിള്ളയുടെയും ലളിതയുടെയും മകനാണ് മരിച്ച രഞ്ജിത്ത്. വെള്ളിയാഴ്ച രാത്രി രഞ്ജിത്ത്, ഇടവെട്ടിയിലെ ലൈബ്രറി കെട്ടിടത്തിലാണ് കിടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയിലും നെറ്റിയിലും മുറിവുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ശവസംസ്‌കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Idukki, Thodupuzha, Youth, Dead Body, Ambulance, Road, Police, Accident, Ambulance Overturned At Thodupuzha with Dead Body


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?