ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

കൊച്ചി: (www.kvartha.com 05.08.2019) എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. എറണാകുളത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11മണിക്ക് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ സംസ്‌കരിക്കും.

 Tomin Thachankary's wife Anita passes away,Kochi, News, Obituary, Hospital, Treatment, Kerala.

കാര്‍ഷികമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനിത ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്നും പിയാനോ വായന ഉന്നതഗ്രേഡില്‍ പാസായിരുന്നു. നല്ലൊരു മൃഗസ്‌നേഹി ആയിരുന്ന അനിത തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മലയാള സിനിമയെ ചെന്നൈയില്‍നിന്നും കേരളത്തിലേക്കു പറിച്ചു മാറ്റുവാന്‍ മുന്നില്‍നിന്ന റിയാന്‍ സ്റ്റുഡിയോയുടെ എംഡിയും ആയിരുന്നു.

മക്കള്‍: മേഘ, കാവ്യ. മരുമക്കള്‍: ഗൗതം, ക്രിസ്റ്റഫര്‍. മക്കളും മരുമക്കളും ബംഗളൂരുവില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tomin Thachankary's wife Anita passes away,Kochi, News, Obituary, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?