ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നും തോക്കും തിരകളുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍; നിരവധി കേസുകളില്‍ പ്രതിയായ കത്തി അഷറഫും സുഹൃത്തും കടന്നു കളഞ്ഞു

ബേക്കല്‍: (www.kasargodvartha.com 03.08.2019) ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 20 ഗ്രാം എംഡിഎംഎ മയക്കുമരുന്നും തോക്കും തിരകളുമായി കോഴിക്കോട്ടെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളിമാടുകുന്നിലെ മുഹമ്മദ് ഷാഖിബ്(21) ആണ് അറസ്റ്റിലായത്. ബേക്കലിലെ നിരവധി കേസുകളില്‍ പ്രതിയായ കത്തി അഷറഫും സുഹൃത്തും കടന്നു കളഞ്ഞു.


ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ബേക്കല്‍ എസ്‌ഐ കെ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് ഇവര്‍ സ്ഥിരമായി മയക്കുമരുന്ന് കടത്താറുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ തൃക്കണ്ണാട് കടപ്പുറം റോഡരികിലെ സീപാര്‍ക്ക് ഹോട്ടലിന് മുന്നില്‍ എസ്‌ഐ അജിത് കുമാറും സംഘവും എത്തിയപ്പോള്‍ അവിടെ ഭക്ഷണം കഴിച്ചു കൊണ്ടരുന്ന മൂന്നംഗ സംഘം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി.

പെട്ടെന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ചുവന്ന സിഫ്റ്റ് കാറില്‍ കയറി അമിത വേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു. സംശയം തോന്നിയ എസ്‌ഐയും സംഘവും കാറിനെ പിന്തുടര്‍ന്ന് കുറുടെയിട്ട് നിര്‍ത്തിയപ്പോഴായിരുന്നു കത്തി അഷറഫും സുഹൃത്തും ഓടി രക്ഷപ്പെട്ടത്. കത്തി അഷറഫ് പാലക്കുന്നിലെ വെടിവെപ്പു കേസുമായി ബന്ധമുള്ളയാളാണെന്നും പോലീസ് സൂചിപ്പിച്ചു. കര്‍ണാടക രജിസ്റ്റേഷനിലുള്ള കാര്‍ സംഘം റെന്റിനെടുത്തതാണെന്നാണ് വിവരം. കാറില്‍ നിന്നും മയക്കുമരുന്നും പിസ്റ്റളും നാല് തിരകളുമാണ് പിടികൂടിയത്.

വന്‍ റാക്കറ്റ് തന്നെ മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. അറസ്റ്റിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജറാക്കും. യുവാവ് മലപ്പുറത്തെ ഒരു എഞ്ചിനീയറിങ് കോളജില്‍ പഠിക്കുന്നതായാണ് പോലീസിന് മൊഴി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Bekal, News, Kasaragod, Kerala, arrest, Student, case, Police, Enquiry, Escaped, Car, Court, Engineering student arrested with drugs and pistol


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?