പശ്ചിമഘട്ട മലനിരകള്‍ തകര്‍ന്നാല്‍ കേരളം അപകടത്തിലാവും; നവകേരള നിര്‍മാണ പദ്ധതികള്‍ പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണം, വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്തണം, നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്...
തിരുവനന്തപുരം: (www.kvartha.com 18.08.2019) പശ്ചിമഘട്ട മലനിരകളില്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും അപകടപ്പെടുത്തുമെന്നും വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഈ മേഖലയിലെ ഇടപെടല്‍ വിവേകത്തോടെയും പരിസ്ഥിതിപക്ഷത്തോടെയുമാകണമെന്നാണ് സമിതിയുടെ നിര്‍ദേശങ്ങള്‍.
2018-ലെ പ്രളയത്തില്‍ കേരളത്തിന് സംഭവിച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതി പഠനം നടത്തിയിരുന്നു. ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞമാസമാണ് സമര്‍പ്പിച്ചത്. നവകേരള നിര്‍മാണ പദ്ധതികള്‍ പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണമെന്നും വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്തണമെന്നും നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്...
* 'നവകേരള നിര്‍മാണം' ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും വാര്‍പ്പു മാതൃകകളില്‍നിന്നു മുക്തമാകണം. ആസൂത്രണഘട്ടത്തില്‍ത്തന്നെ ഈ പദ്ധതി പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണം.
* ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ജനകീയ അവബോധമുണ്ടാക്കണം.
* വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്താനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടാവണം.
* പാറ, മണല്‍ തുടങ്ങിയവയുടെ ഖനനത്തിന്റെയും ഉപയോഗത്തിന്റെയും കാര്യത്തില്‍ എത്രയളവ്, എവിടെനിന്ന്, എപ്പോഴെല്ലാമെടുക്കാം എന്നത് നിയമംവഴി വ്യവസ്ഥ ചെയ്യണം. നിയമം വിട്ടുവിഴ്ചയില്ലാതെ നടപ്പാക്കണം.
* സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അതോറിറ്റി രൂപവത്കരിക്കണം.
* പുഴയ്ക്കുവേണ്ടി പരാതിപ്പെടാന്‍ നിയമംവഴി വ്യവസ്ഥ ചെയ്ത ഒരു വകുപ്പോ ഏജന്‍സിയോ ഇല്ലെന്നത് ആശങ്കാജനകമാണ്. ചുമതലകളും ഉത്തരവാദിത്വങ്ങളും നിയമംവഴി വ്യവസ്ഥ ചെയ്യണം.
* മലയോരപ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ കൃഷിക്കു വിട്ടുകൊടുത്ത് അപകടരഹിതമായ പ്രദേശങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കണം. ഇതിനായി നിയമനിര്‍മാണം നടത്തണം.
* കാലാവസ്ഥാ പ്രവചനം, മുന്നറിയിപ്പ് സംവിധാനം, ദുരന്തനിവാരണ സംവിധാനം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കണം.
* സംസ്ഥാനത്തെ 13000 ഉരുള്‍പൊട്ടല്‍ മേഖലകളെയും 17000 മലയിടിച്ചില്‍ പ്രദേശങ്ങളെയും കുറിച്ച് സര്‍ക്കാരിന്റെ പക്കലുള്ള റിപ്പോര്‍ട്ടുകള്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കണം.
* ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനെയും കുറിച്ച് ഹൈഡ്രോളജി വിഭാഗം വിദഗ്ധപഠനം നടത്തി പരിഹാരം നിര്‍ദേശിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Flood, Assembly, Thiruvananthapuram, Report, River, Protection, Western Ghats fall; Kerala will be in danger zone

Powered by Info News For You

Comments
Post a Comment