സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ വിലക്കി മലേഷ്യന്‍ സര്‍ക്കാര്‍

ക്വാലാലംപൂര്‍ (www.evisionnews.co): മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്തു മണിക്കൂറിലേറെ നേരം പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യയിലെ ഒരിടത്തും ഇനി സാക്കിര്‍ നായിക്കിന് പ്രസംഗിക്കാനാവില്ല. മലേഷ്യയിലെ മെലാക്ക പ്രവിശ്യയിലും ജോഹോര്‍, സെലങ്കൂര്‍, പെനാംഗ്, കേഡ, പെര്‍ലിസ്, സരാവക് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ നായികിന്റെ മതപ്രഭാഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

രാജ്യസുരക്ഷയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ദ റോയല്‍ മലേഷ്യ പൊലീസ് കമ്യണിക്കേഷന്‍ തലവന്‍ ദതുക് അസ്മാവതി പറഞ്ഞു. ' എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അത്തരമൊരു നിര്‍ദേശം കൈമാറിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും വംശീയ ഐക്യം സംരക്ഷിക്കാനും കൂടി വേണ്ടിയാണ് തീരുമാനം'- അദ്ദേഹം പറഞ്ഞു. ആഗസ്ത് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയ പരാമര്‍ശം നടത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?