റോഡ് വികസനത്തിന് തടസമായിരുന്ന ഉദുമ ബസ് സ്റ്റോപ്പ് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ഉദുമ (www.evisionnews.co): കെ.എസ്.ടിപി പാതയില്‍ വികസനത്തിന് തടസമായിരുന്ന ഉദുമ ടൗണിലെ ബസ് സ്റ്റോപ്പ് പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് ഹസീബിന്റെ പരാതിയിലാണ് നടപടി.
ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റണമെന്ന പഞ്ചായത്ത് ഉത്തരവ് കലക്ടര്‍ നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2018 നവംബറിലാണ് ഹസീബ് കോടതിയെ സമീപിച്ചത്. രാഷ്ട്രീയ സമ്മര്‍ദം കാരണം ബസ് സ്റ്റാന്റ് പൊളിച്ചുനീക്കാത്തതെ നിലനിര്‍ത്തുകയായിരുന്നു. പൊളിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ബസ് സ്റ്റോപ്പ് ഒഴിവാക്കിയാണ് റോഡു പണി പൂര്‍ത്തിയാക്കിയിരുന്നത്. വ്യാപാരി സംഘടനയും ഇതുസംബന്ധിച്ച് വിവിധ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
Powered by Info News For You

Comments
Post a Comment