സ്വകാര്യ ബസിന്റെ തുറന്നിരുന്ന വാതില്‍ തലയിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; അപകടം ബസ് ഇറങ്ങി നടക്കുന്നതിനിടെ

കിളിമാനൂര്‍ : (www.kvartha.com 03.08.2019) സ്വകാര്യ ബസിന്റെ തുറന്നിരുന്ന വാതില്‍ തലയിലിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വെള്ളല്ലൂര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജിയുടെയും റീഖയുടെയും മകളും നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ഗായത്രിയാണ് (19) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ നഗരൂര്‍ നെടുമ്പറമ്പ് റോഡില്‍ കോളജ് ജംഗ്ഷനിലായിരുന്നു അപകടം. അപകടമുണ്ടാക്കിയ ബാലസുബ്രഹ്മണ്യം ബസില്‍ വെള്ളല്ലൂരില്‍ നിന്നാണ് ഗായത്രി കയറിയത്. തുടര്‍ന്ന് കോളജ് ജംഗ്ഷനില്‍ ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ബാഗ് ബസിന്റെ വാതിലില്‍ കുടുങ്ങുകയായിരുന്നു.

Engineering student dragged to death as bus door hits her head, News, Local-News, Dead, Accidental Death, Obituary, Police, Injured, Hospital, Treatment, Dead Body, Engineering Student, Kerala

ഇതിനിടെ ബസ് മുന്നോട്ടെടുത്തു. പെണ്‍കുട്ടിയെ വലിച്ചിഴച്ചു കുറച്ചുദൂരം കൊണ്ടുപോയി. തുടര്‍ന്ന് ബസിന്റെ തുറന്നിരുന്ന വാതില്‍ ഗായത്രിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി : ഗൗരി.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തിനിടയാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സെക്ഷന്‍ 304 പ്രകാരം കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Engineering student dragged to death as bus door hits her head, News, Local-News, Dead, Accidental Death, Obituary, Police, Injured, Hospital, Treatment, Dead Body, Engineering Student, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?