ചെക്ക് കേസുമായി ബന്ധപ്പെട്ട തര്‍ക്കം; തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു
ദുബൈ: (www.kvartha.com 22.08.2019) ചെക്ക് കേസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ചൊവ്വാഴ്ച വൈകിട്ട് ആണ് അറസ്റ്റിനിടയാക്കിയ സംഭവം നടന്നത്.
പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റെന്നാണ് വിവരം. എന്നാല്‍ വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
രണ്ട് ദിവസം മുമ്പ് തുഷാറിനെതിരെ ഇപ്പോള്‍ അജ്മാനിലുള്ള തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാര്‍ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല.
ഇതിനിടെ പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ കേരളത്തില്‍ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരു ഭാഗവും തമ്മിലുള്ള ചര്‍ച്ചക്കിടയിലാണ് പരാതിക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് ഹോട്ടലിലെത്തി തുഷാറിനെ അറസ്റ്റ് ചെയ്തത്.
അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി. എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുള്ളക്ക് കുറച്ച് പണം ഇവര്‍ നല്‍കാനുണ്ടായിരുന്നു.
ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു പരാതി. തീയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയിരുന്നത്. യു എ യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തി. എന്നാല്‍ പരാതിക്കാര്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല.
അതിനിടെ പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്ന വാദവും തുഷാറിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യു എ ഇ യിലെ ചില പ്രമുഖ പ്രവാസി വ്യവസായികള്‍ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തില്‍ ഇറക്കാനാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചെക്ക് കേസ് ആയതിനാല്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ തന്നെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: NDA's Kerala Convener Thushar Vellappally arrested in UAE in cheque bounce case, Dubai, News, Gulf, Arrested, Jail, Police, Ajman, Cheating, BDJS, Politics, World.

Powered by Info News For You

Comments
Post a Comment