പെരുന്നാള്‍ അടുത്തതോടെ പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന; കൂട്ടിയത് മൂന്നിരട്ടിയിലധികം

അബുദാബി: (www.kvartha.com 05.08.2019) പെരുന്നാള്‍ അടുത്തതോടെ പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധന. പ്രവാസികള്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാന്‍ മൂന്നിരട്ടി തുക നല്‍കണം. യുഎഇയില്‍ നാല് ദിവസത്തെ പെരുന്നാള്‍ അവധി 10ന് മുതല്‍ 13 വരെയാണ്. പെരുന്നാള്‍ അവധി കൂടാതെ രണ്ട് ദിവസം ലീവെടുത്ത് വാരാന്ത്യ അവധിയും കൂടി ചേര്‍ത്ത് ഒരാഴ്ചത്തെ അവധിക്ക് നാട്ടില്‍ പോയി വരാനിരുന്നവര്‍ക്കാണ് വിമാന ടിക്കറ്റ് നിരക്ക് ഇരട്ടടിയാകുന്നത്.

ഒരാള്‍ക്ക് പെരുന്നാള്‍ അവധി മുന്‍നിര്‍ത്തി എട്ടിന് ദുബൈയില്‍നിന്ന് കൊച്ചിയിലേക്ക് പോയി 14ന് തിരിച്ചുവരാന്‍ ഏകദേശം 2500 മുതല്‍ 3500 ദിര്‍ഹം വരെയാകും. ഇന്‍ഡിഗൊ 2565 ദിര്‍ഹം, എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ 3110, എയര്‍ ഇന്ത്യയ്ക്ക് 3220, സ്‌പൈസ് ജെറ്റ് 2620 ദിര്‍ഹം എന്നിങ്ങനെയാണ് വിമാന ടിക്കറ്റ് നിരക്ക്. 4500ന് മുകളിലാണ് ഫ്‌ളൈ ദുബൈ, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവയുടെ നിരക്ക്.

Abu Dhabi, News, Gulf, World, Flight, Ticket, UAE residents plan vacations despite airfare hike

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയ്ക്ക് 3190 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് 2987 ദിര്‍ഹം. അബുദാബിയില്‍നിന്ന് ഇന്‍ഡിഗോയ്ക്ക് 2900 ദിര്‍ഹം, എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് 3344, ഒമാന്‍ എയര്‍ 4425, ഇത്തിഹാദ് 5617 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. യുഎഇയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇതുപോലെ തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Flight, Ticket, Airfare hike in UAE India services


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?