ബംഗളൂരില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കി
ബംഗളൂരു (www.evisionnews.co): കനത്ത മഴയെത്തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കി. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കിയത്. കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വ്വീസുകള്‍ നടത്തില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേരളത്തെയും ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്പേട്ട പട്ടണത്തില്‍ വെള്ളം കയറിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്.
Powered by Info News For You
Comments
Post a Comment