സ്‌കര്‍ദുവില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും വിന്യസിക്കാന്‍ തുടങ്ങി; ആയുധങ്ങള്‍ എത്തിച്ചതായി രഹസ്യാന്വേഷണ ഏജന്‍സി
ന്യൂഡല്‍ഹി: (www.kvartha.com 13.08.2019) ഇന്ത്യന്‍ സൈന്യം ജാഗ്രത പാലിക്കേണ്ട സമയമായിരിക്കുന്നു എന്ന സൂചനയാണ് അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ നിന്ന് കിട്ടുന്ന റിപ്പോര്‍ട്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ തമ്മിലുള്ള ബന്ധം അത്യന്തം വഷളായിരിക്കുകയാണ്. ഇതിനിടെയാണ് സ്‌കര്‍ദു ബേസിലേക്കുള്ള സൈനിക നീക്കങ്ങള്‍. ലഡാക്കിന് സമീപമുള്ള പാകിസ്താന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവിലാണ് പാകിസ്താന്‍ ആയുധ വിന്യാസം തുടങ്ങിയതായി ലഭിക്കുന്ന വിവരം.
പാക് സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായുള്ള പാക് വ്യോമസേനയുടെ ഫോര്‍വേഡ് ബേസാണ് സ്‌കര്‍ദു. പാക് വ്യോമസേനയുടെ മൂന്ന് സി130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് പാകിസ്താന്‍ എത്തിച്ചിരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.
ഈ പ്രദേശത്ത് സൈനിക അഭ്യാസത്തിന് പാകിസ്താന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും വിമാനങ്ങളും സ്‌കര്‍ദുവിലേക്ക് എത്തിക്കുന്നതെന്നാണ് കരുതുന്നത്.
ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്. പാക് വ്യോമസേനയുടെ നീക്കങ്ങള്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പാക് സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായുള്ള പാക് വ്യോമസേനയുടെ ഫോര്‍വേഡ് ബേസാണ് സ്‌കര്‍ദു. പാക് വ്യോമസേനയുടെ മൂന്ന് സി130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് പാകിസ്താന്‍ എത്തിച്ചിരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.
ഈ പ്രദേശത്ത് സൈനിക അഭ്യാസത്തിന് പാകിസ്താന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിന്റെ ഭാഗമായാണ് ആയുധങ്ങളും വിമാനങ്ങളും സ്‌കര്‍ദുവിലേക്ക് എത്തിക്കുന്നതെന്നാണ് കരുതുന്നത്.
ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ്17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്. പാക് വ്യോമസേനയുടെ നീക്കങ്ങള്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണ്.
Keywords: News, India, Kashmir, Pakistan, Border, Soldiers, Flight, Pakistan Moves to Base J-17 Fighters at Skardu Near Ladakh
Powered by Info News For You

Comments
Post a Comment