മാധ്യമ പ്രവര്‍ത്തകന്റെ അപകടമരണം; പോലീസ് അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബം; ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതില്‍ ദുരൂഹത, തുടക്കം മുതല്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും സാക്ഷികള്‍ മൊഴിമാറ്റുമോ എന്നും സംശയം
കോഴിക്കോട്: (www.kvartha.com 04.08.2019) ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം. സര്‍വെ ഡയറക്ടര്‍ ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ബഷീറിന്റെ സഹോദരന്‍ അബ്ദുര്‍ റഹ്മാന്‍ കേസില്‍ തുടക്കം മുതല്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും സാക്ഷികള്‍ മൊഴിമാറ്റുമോ എന്ന് ആശങ്കയുണ്ടെന്നും വ്യക്തമാക്കി.
ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് തന്നെ ദുരൂഹമാണെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. അപകടം നടന്ന് 10 മണിക്കൂറിന് ശേഷമാണ് പ്രതിയുടെ രക്തസാമ്പിള്‍ പോലീസ് ശേഖരിച്ചത്. അതും ഏറെ നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന്. ഇതിനിടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കാനുള്ള മരുന്ന് പ്രതി കഴിച്ചെന്ന സംശയവും ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ലെന്നും ഇവര്‍ ആകുലപ്പെടുന്നു.
മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് മേധാവിയെയും വിവരങ്ങളറിയിച്ച ശേഷമാണ് ശ്രീറാമിനെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും രക്തസാമ്പിള്‍ ശേഖരിക്കാനും പോലീസ് തയ്യാറായത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ഡി.സി.പിയുടെ സംഘം സ്വകാര്യാശുപത്രിയിലെത്തി രക്തസാമ്പിള്‍ ശേഖരിച്ചത്. അപ്പോള്‍ അപകടമുണ്ടായി 10 മണിക്കൂര്‍ കഴിഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബഷീര്‍ വീട്ടിലേക്ക് അവസാനമായി വന്നതെന്നും നാല് മാസം മുമ്പാണ് പുതിയ വീടിന്റെ പണികഴിപ്പിച്ചതെന്നും അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. ബഷീറിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യണമെന്നും മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ കുടുംബത്തിന് ആഗ്രഹമുണ്ടെന്നും അദ്ദഹം വ്യക്തമാക്കി.
അതേസമയം, ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്നു. കുടുംബ വീടിന് അടുത്തുള്ള പള്ളിയില്‍ പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. വടകരയില്‍ പിതാവ് മുഹമ്മദ് ഹാജിയുടെ ഖബറിടത്തിന് സമീപത്താണ് ബഷീറിനെയും ഖബറടക്കിയത്.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്നും മലപ്പുറം വാണിയന്നൂരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. നാട്ടുകാരും ബന്ധുക്കളുമടക്കം നൂറ് കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
രാത്രി പത്തരയോടെ തിരൂരിലെ ബഷീറിന്റെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണെത്തിയത്. താനൂരില്‍ മന്ത്രി കെ.ടി ജലീല്‍, വി അബ്ദുര്‍ റഹ്മാന്‍ എം.എല്‍.എ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പന്ത്രണ്ടരയോടെ നടക്കാവിലെ സിറാജ് പത്രം ഓഫീസില്‍ മന്ത്രി എകെ ശശീന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു.
കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Basheer family allegation against police on accident case, Kozhikode, News, Trending, Accidental Death, Police, Probe, Family, Complaint, Kerala.

Powered by Info News For You

Comments
Post a Comment