ആബിദ് വധക്കേസടക്കം മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 30.08.2019) ആബിദ് വധക്കേസടക്കം മൂന്ന് കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. പെര്‍വാഡിലെ ഷംസുവിനെ (36)യാണ് വ്യാഴാഴ്ച വൈകിട്ടോടെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
2007 ലാണ് എരിയാലിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ ആബിദ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഹാജരായിരുന്നില്ല. നിരവധി തവണ സമന്‍സയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ച പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
2008 ല്‍ വധശ്രമം, 2009 ല്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളും ഇയാള്‍ക്കെതിരെ കാസര്‍കോട് പോലീസ് സ്‌റ്റേഷനിലുണ്ട്. ഇതുകൂടാതെ കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലും ഷംസുവിനെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐക്കു പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ് കാലിക്കടവ്, റിജു നടക്കാവ്, പ്രശാന്ത് മടക്കര എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Crime, Abid murder case accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment