ഷൊർണൂർ- മംഗളൂരു റൂട്ടിൽ ഇന്നും ട്രെയിനില്ല: ഒറ്റപ്പാലം- പാലക്കാട് വഴി ട്രെയിൻ ഓടിത്തുടങ്ങി 

കൊച്ചി: (www.evisionnews.co) കനത്ത മഴയെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി സർവീസ് മുടങ്ങിയ ഷൊർണൂർ-മംഗലാപുരം റൂട്ടിൽ ഇന്നും ട്രെയിനില്ല. ഷൊർണ്ണൂർ വഴി മംഗലാപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ലെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഇതേതുടർന്ന് ഇതുവഴിയുള്ള ഇന്നത്തെ മുഴുവൻ ട്രെയിനുകളും റദ്ദ് ചെയ്തു. 

അതേസമയം ഒറ്റപ്പാലം-പാലക്കാട് വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ്, തിരുവനന്തപുരം-സിൽച്ചാർ എക്സ്പ്രസ് ട്രെയിനുകൾ സാധാരണ ഗതിയിൽ (എറണാകുളം- പാലക്കാട് വഴി) സർവവീസ് നടത്തും. രാവിലെ 11 മണിയോട് കൂടി എറണാകുളം ബംഗളൂരു ഇന്റെർ സിറ്റി പാലക്കാട്-കോയമ്പത്തൂർ വഴി സർവീസ് നടത്തും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?