'ജീവിതകാലം മുഴുവന്‍ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രിക്ക് നന്ദി'; അന്തരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മോഡിക്ക് സുഷമയുടെ അവസാന ട്വീറ്റ്
ന്യൂഡെല്‍ഹി: (www.kvartha.com 07.08.2019) മുന്‍ കേന്ദ്രമന്ത്രി സുഷമസ്വരാജ് അന്തരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അവസാനമായി ചെയ്ത ട്വീറ്റ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ്. 'ജീവിതകാലം മുഴുവന്‍ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രിക്കു നന്ദി'ഇതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. കേന്ദ്ര സര്‍ക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രശംസിച്ചുള്ള മറ്റു മൂന്നു ട്വീറ്റുകളും സുഷമയുടെ അക്കൗണ്ടില്‍ നിന്നും ഉണ്ടായി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സുഷമ സ്വരാജ് അന്തരിച്ചത്. 2016ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ അനാരോഗ്യം കാരണം ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
വിദേശകാര്യ മന്ത്രി ആയിരുന്നപ്പോള്‍ സുഷമ എടുത്ത പല തീരുമാനങ്ങളും പ്രശംസനീയമായിരുന്നു. സുഷമയുടെ പ്രയത്‌നത്താല്‍ വിസ തട്ടിപ്പിനെ തുടര്‍ന്ന് കുടുങ്ങിയവര്‍ക്കും തൊഴില്‍ തട്ടിപ്പിനിരയായവര്‍ക്കും നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നു. പ്രതിസന്ധികളില്‍ പ്രവാസികള്‍ക്ക് ആശ്വാസമായിരുന്നു സുഷമയുടെ ഇടപെടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Was Waiting To See This Day In My Lifetime": Sushma Swaraj's Last Tweet, New Delhi, News, Politics, Lifestyle & Fashion, Dead, Twitter, National.
Keywords: "Was Waiting To See This Day In My Lifetime": Sushma Swaraj's Last Tweet, New Delhi, News, Politics, Lifestyle & Fashion, Dead, Twitter, National.
Powered by Info News For You

Comments
Post a Comment