മതേതര മൂല്യങ്ങള്‍ മുന്‍കാലങ്ങളേക്കാള്‍ പ്രസക്തം; വര്‍ഗ്ഗീയതയ്ക്കും ഫാഷിസത്തിനുമെതിരെ ശക്തമായ ബോധവത്കരണം നടത്തുക, രാജ്യം ഒരു സ്വാതന്ത്ര്യ ദിനം കൂടി പിന്നിടുമ്പോള്‍
അസ്ലം മാവിലെ
(www.kvartha.com 15.08.2019) മതേതര മൂല്യങ്ങള്‍ മുന്‍കാലങ്ങളേക്കാളേറെ പ്രസക്തമായ കാല ഘട്ടങ്ങളില്‍ കൂടിയാണ് നാം കടന്നു പോകുന്നത്. വര്‍ഗ്ഗീയത, നിയോ ഫാഷിസം ഇവയ്‌ക്കെതിരെയുള്ള ശക്തമായ ബോധവത്കരണം ഒരു ഭാഗത്ത് വളരെ സംഘടിതവും ആസൂത്രിതവുമായി നടക്കണം. അരക്ഷിതാവസ്ഥ അണുമണിയോളം ഇല്ലാത്ത ഒരു ഇന്ത്യയാണ് എല്ലാ ഇന്ത്യക്കാരന്റെയും ആഗ്രഹവും ലക്ഷ്യവും. അതായിരുന്നു സ്വതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ടത്. നമ്മുടെ ഭരണഘടനയും അത് തന്നെയാണ് വിഭാവനം ചെയ്യുന്നതും.
മറ്റൊരു കാര്യം, പ്രളയ നാളുകളിലാണ് നമ്മുടെ സ്വാതന്ത്ര്യദിനം കടന്നു വന്നിട്ടുള്ളത്. അതില്‍ ജീവിതം കരകയറാത്ത ഒരുപാടുപേര്‍ ഇപ്പോഴും ക്യാമ്പുകളിലും ബന്ധു വീടുകളിലുമൊക്കെയാണ്. അവരുടെ പ്രയാസജീവിതങ്ങള്‍ക്ക് വിടുതി ആഗ്രഹിച്ചു കൊണ്ടു കൂടിയാകട്ടെ ഇന്നത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളൊക്കെയും. അവരും നമ്മോടൊപ്പം ആഘോഷങ്ങളില്‍ പങ്കു ചേരേണ്ടവരായിരുന്നുവല്ലോ. എല്ലാവര്‍ക്കും സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, India, Freedom, Country, India celebrates 73rd independence day

Powered by Info News For You

Comments
Post a Comment