അതിഥികള്‍ക്ക് അരോചകമാകും വിധം സ്റ്റേജില്‍ കയറിനിന്ന് ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു; സ്വവര്‍ഗ ദമ്പതികളെ ഹോട്ടലില്‍ നിന്നു പുറത്താക്കി

ചെന്നൈ: (www.kvartha.com 02.08.2019) അതിഥികള്‍ക്ക് അരോചകമാകും വിധം സ്റ്റേജില്‍ കയറിനിന്ന് ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്ത സ്വവര്‍ഗ ദമ്പതികളെ ഹോട്ടലില്‍ നിന്നു പുറത്താക്കി. ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലില്‍ ഇക്കഴിഞ്ഞ ജുലൈ 28ന് ആണ് സംഭവം.

സ്വവര്‍ഗ ദമ്പതികളായ രസികാ ഗോപാലകൃഷ്ണന്‍, ശിവാങ്കി സിങ് എന്നിവരെയാണ് മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പെരുമാറിയെന്ന കാരണത്താല്‍ ഹോട്ടല്‍ അധികൃതര്‍ പുറത്താക്കിയത്. എന്നാല്‍ തങ്ങളെ മന:പ്പൂര്‍വം കാരണങ്ങളുണ്ടാക്കി പുറത്താക്കുകയായിരുന്നുവെന്നും അതിഥികളെല്ലാം അവരവരുടെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നുവെന്നും രസിക സമൂഹമാധ്യമത്തില്‍ കുറിച്ചു.

Same part Couple "Thrown Out" Of Chennai Club For Causing "Discomfort", chennai, News, Lifestyle & Fashion, Facebook, Post, Allegation, Hotel, Complaint, National

സംഭവത്തെ കുറിച്ച് രസിക തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ്;

'ശനിയാഴ്ച രാത്രിയാണ് ഞാനും കൂട്ടുകാരിയും ദി സ്ലേറ്റ് ഹോട്ടലിലെത്തിയത്. ഞങ്ങള്‍ നൃത്തം ചെയ്യുന്നതിനിടയില്‍ നാല് - അഞ്ച് പുരുഷന്മാര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ബാക്കിയെല്ലാവരും ഞങ്ങളെപ്പോലെ ആസ്വദിച്ച് നൃത്തം ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് അവര്‍ ഞങ്ങളില്‍ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന് അറിയില്ല. ഒരേ ലിംഗത്തിലുള്ളവര്‍ നൃത്തം ചെയ്യുന്നത് ഇവര്‍ക്ക് ദഹിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല'.

തുടര്‍ന്ന് ഇരുവരും വാഷ്‌റൂമിലേക്ക് പോയി. എന്നാല്‍ കുറച്ചു സമയത്തിനു ശേഷം വാഷ്‌റൂമിന്റെ വാതിലില്‍ ആരോ മുട്ടുന്നതു കേട്ട് തുറന്നപ്പോള്‍ നാല് പുരുഷ ജിവനക്കാരും ഒരു സ്ത്രീയും പുറത്തു നില്‍ക്കുന്നത് കണ്ടു. രസികയും ശിവാങ്കിയും വാഷ്‌റൂമില്‍ 'മറ്റെന്തോ ചെയ്യുക'യായിരുന്നുവെന്നും നിരവധി പരാതികള്‍ ഇരുവരെ കുറിച്ചും മറ്റ് അതിഥികളില്‍ നിന്ന് ലഭിച്ചതിനാല്‍ ഹോട്ടലില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടെന്നും രസിക കുറിപ്പില്‍ പറയുന്നു. എന്നാല്‍, താനും സുഹൃത്തും മറ്റുള്ളവര്‍ക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലെന്നാണ് രസിക പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

അതേസമയം അതിഥികള്‍ക്ക് അരോചകമാകും വിധം സ്റ്റേജില്‍ കയറിനിന്ന് ഇരുവരും ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നാണ് മാനേജര്‍ പറഞ്ഞതെന്ന് ശിവാങ്കി സമൂഹമാധ്യമത്തില്‍ കുറിച്ചു. അതിന്റെ വിഡിയോ കൈയില്‍ ഉണ്ടെന്നാണ് മാനേജര്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ വിഡിയോ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പേള്‍ അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അയാള്‍ വിഡിയോയെ കുറിച്ച് പറഞ്ഞത് കള്ളമാണ്. അത്തരത്തില്‍ ഒരു വിഡിയോ ഇല്ല', എന്നും ശിവാങ്കി പറഞ്ഞു.

എന്നാല്‍ ഹോട്ടലുകളില്‍ അസ്വാഭാവികമായി പെരുമാറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നാണ് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ക്രോസ് ഹോട്ടല്‍ റിസോര്‍ട്ടുകളുടെ സിഇഒ യങ്ക്യ പ്രകാശ് ചന്ദ്രന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Same part Couple "Thrown Out" Of Chennai Club For Causing "Discomfort", chennai, News, Lifestyle & Fashion, Facebook, Post, Allegation, Hotel, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?