കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് (www.evisionnews.co): കുറ്റ്യാടിയില്‍ ഒഴക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചു. വയല്‍ മുറിച്ചുകടക്കവെയാണ് അപകടമുണ്ടായത്. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
സംസ്ഥാനത്ത് മഴ കനക്കുകയായാണ്. ഉരുള്‍പൊട്ടലും കനത്തമഴയെയും തുടര്‍ന്ന് നിലമ്പൂര്‍ കഴിഞ്ഞ 30 മണിക്കൂറായി വെള്ളത്തിലാണ്. കാടുകള്‍ അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും എത്താന്‍ കഴിയാത്ത അവസ്ഥയാണ്.
Powered by Info News For You
Comments
Post a Comment