ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടുത്തം; ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു; സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത് ഭാര്യയും കുട്ടികളും മാത്രം

കൊച്ചി: (www.kvartha.com 24.08.2019) ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപിടിത്തം. ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. ശനിയാഴ്ച വെളുപ്പിന് രണ്ടു മണിക്കാണ് അപകടം. എന്നാല്‍ ആളപായമൊന്നുമില്ല. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

വീട്ടില്‍ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര, ഗാന്ധി നഗര്‍ നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി. വലിയ രീതിയിലുള്ള തീപ്പിടിത്തമായതിനാല്‍ വീട്ടിലുള്ളവര്‍ക്ക് പുറത്തേക്കിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ഫോഴ്‌സ് എത്തിയതിന് ശേഷം ഗ്ലാസ് തുറന്നാണ് വീട്ടിനകത്തുള്ളവരെ പുറത്തെത്തിച്ചത്.

Fire breaks out at cricketer Sreesanth's residence in Kerala, Kochi, News, Sports, Cricket, Injured, Children, Fire, Kerala

ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) ഓംബുഡ്‌സ്മാന്‍ കഴിഞ്ഞ ദിവസം ഏഴു വര്‍ഷമാക്കി കുറച്ചിരുന്നു.

2013 സെപ്റ്റംബര്‍ 13 മുതലുള്ള കാലാവധി പരിഗണിക്കുമ്പോള്‍, 2020 സെപ്റ്റംബര്‍ 13ന് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഇതോടെ, അടുത്തവര്‍ഷം സെപ്റ്റംബറോടെ ക്രിക്കറ്റ് ലോകത്തേക്കു മടങ്ങിവരാനും മുപ്പത്തിയാറുകാരനായ ശ്രീശാന്തിനു കഴിയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Kweywords: Fire breaks out at cricketer Sreesanth's residence in Kerala, Kochi, News, Sports, Cricket, Injured, Children, Fire, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?