അല്‍ത്വാഫ് വധം; മുംബൈയില്‍ പിടിയിലായ പ്രതിയെ തെളിവെടുപ്പിനായി കുമ്പളയിലെത്തിച്ചു

കുമ്പള: (www.kasargodvartha.com 29.08.2019) ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുംബൈയില്‍ വെച്ച് പോലീസ് പിടികൂടിയ പ്രതിയെ തെളിവെടുപ്പിനായി കുമ്പളയിലെത്തിച്ചു. അബ്ദുല്‍ ജലീലിനെ (22)യാണ് ബുധനാഴ്ച കുമ്പള ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി ഉപ്പളയിലും കുമ്പളയിലുമെത്തിച്ചത്.

സംഭവത്തിനുശേഷം ഒളിവില്‍പോയ ജലീലിനെ മുംബൈയിലെത്തി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയുടെ അനുമതി തേടിയത്. ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഞായറാഴ്ച രാവിലെയാണ് അല്‍ത്വാഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ജലീലിന്റെ പേരില്‍ കുമ്പള പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Crime, accused, Mumbai, Althaf murder; Evidence collected with accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?