ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ അന്തരിച്ചു

കൊച്ചി: (www.kvartha.com 13.08.2019) പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. കാന്‍സര്‍ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇടപ്പള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടില്‍ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. എല്‍ എല്‍ ബി വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് നാരായണന്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സൂര്യ നാരായണന്‍ എന്നിവര്‍ മക്കളാണ്.

മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്നു ശ്രീലത. 1998 ജനുവരി 23നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം കഴിക്കുന്നത്. സംസ്‌കാരം ചൊവ്വാഴ്ച രാത്രി 7.30ന് കളമശേരിയില്‍ നടക്കും.

Malayalam Singer Biju Narayanan’s Wife Sreelatha Narayanan Passes Away, Kochi, News, Singer, Cinema, Dead, Obituary, Kerala

വെങ്കലം സിനിമയിലെ പത്തുവെളുപ്പിന് എന്ന ഗാനവുമായാണ് ബിജു നാരായണന്‍ സിനിമാ വേദിയില്‍ എത്തിയത്. ഈ പാട്ടിന് 1996 ല്‍ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ഡ്രാമ അവാര്‍ഡ് ലഭിച്ചിരുന്നു.

അതിന് ശേഷം നിരവധി ഗാനങ്ങളുമായി മലയാളത്തിന്റെ പ്രിയ ഗായകനായി മാറുകയായിരുന്നു ബിജു നാരായണന്‍. സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ 400 ഓളം പാട്ടുകള്‍ അദ്ദേഹം പാടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam Singer Biju Narayanan’s Wife Sreelatha Narayanan Passes Away, Kochi, News, Singer, Cinema, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?