ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പ്രവര്‍ത്തിച്ചു, സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി
കൊച്ചി:(www.kvartha.com 07/08/2019) ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. മേയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലായിരുന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നും സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത്. രേഖാമൂലമാണ് തീരുമാനം അറിയിച്ചത്. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് നേരത്തെ കത്തോലിക്ക സഭ നോട്ടീസ് നല്‍കിയിരുന്നു.
കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‌ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും സിസ്റ്റര്‍ സ്വയം തിരുത്താന്‍ തയാറായില്ലെന്നും സഭക്ക് തൃപ്തികരമായ തരത്തില്‍ വിശദീകരണം നല്‍കാന്‍ സിസ്റ്റര്‍ക്ക് സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനില്‍ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും കത്തില്‍ പറയുന്നു. സഭയുടെ തീരുമാനത്തിനെതിരെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപുര വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Religion,sabha expell sister lucy kalappura

Powered by Info News For You

Comments
Post a Comment