അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്
ബെംഗളൂരു: (www.kvartha.com 25.08.2019) കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ സിദ്ധരാമയ്യക്ക് പുറമെ ബിജെപി എംഎല്‍എ എസ്എ രാംദാസ്, മുന്‍ നിയമനിര്‍മാണ കൗണ്‍സില്‍ അംഗം ജി മധുസൂദന്‍ എന്നിവര്‍ക്കും റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മൈസൂരിലെ ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചു എന്നതാണ് സിദ്ധരാമയ്യക്കെതിരെയുള്ള ഹര്‍ജി. സിദ്ധരാമയ്യക്കൊപ്പം മൈസൂരു നഗരവികസന അതോറിറ്റി മുന്‍ പ്രസിഡന്റ് സി വസവഗൗഡ, ധ്രുവകുമാര്‍, കമ്മിഷണര്‍ പിഎസ് കാന്തരാജു എന്നിവര്‍ക്കെതിരെയും കേസുണ്ട്. സാമൂഹികപ്രവര്‍ത്തകന്‍ എ ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23-ന് കോടതിയില്‍ ഹാജരാകാനാണ് ഉത്തരവ്.
മൈസൂരു നഗരവികസന അതോറിറ്റി നിയമം ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ചെന്ന പരാതിയാണ് സിദ്ധരാമയ്യക്കെതിരെയുള്ളത്. നിയമലംഘനം, തെറ്റായ രേഖകള്‍ ഉണ്ടാക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, തെറ്റായ സത്യവാങ്മൂലം നല്‍കുക, നിയമവിരുദ്ധമായി ഭൂമി വാങ്ങുക, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പോലീസ് ക്രിമിനല്‍ കേസ് ചുമത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മൈസൂരിലെ ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചു എന്നതാണ് സിദ്ധരാമയ്യക്കെതിരെയുള്ള ഹര്‍ജി. സിദ്ധരാമയ്യക്കൊപ്പം മൈസൂരു നഗരവികസന അതോറിറ്റി മുന്‍ പ്രസിഡന്റ് സി വസവഗൗഡ, ധ്രുവകുമാര്‍, കമ്മിഷണര്‍ പിഎസ് കാന്തരാജു എന്നിവര്‍ക്കെതിരെയും കേസുണ്ട്. സാമൂഹികപ്രവര്‍ത്തകന്‍ എ ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23-ന് കോടതിയില്‍ ഹാജരാകാനാണ് ഉത്തരവ്.
മൈസൂരു നഗരവികസന അതോറിറ്റി നിയമം ലംഘിച്ച് അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ചെന്ന പരാതിയാണ് സിദ്ധരാമയ്യക്കെതിരെയുള്ളത്. നിയമലംഘനം, തെറ്റായ രേഖകള്‍ ഉണ്ടാക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, തെറ്റായ സത്യവാങ്മൂലം നല്‍കുക, നിയമവിരുദ്ധമായി ഭൂമി വാങ്ങുക, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പോലീസ് ക്രിമിനല്‍ കേസ് ചുമത്തുക.
Keywords: News, National, Karnataka, Bangalore, Ex minister, Corruption, MLA, BJP, IAS Officer, Court, Case, Criminal Case Filed Against Former Karnataka Chief Minister Siddaramaiah for Illegal Land Deal
Powered by Info News For You

Comments
Post a Comment