സാബിത്ത് വധക്കേസ്: നീതിക്കായി പോരാട്ടം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി

Image result for sabith murderകാസര്‍കോട് (www.evisionnews.co): 2013ല്‍ നുള്ളിപ്പാടി ജെ.പി നഗര്‍ റോഡില്‍വെച്ച് മീപ്പുഗിരി സ്വദേശിയായ മുഹമ്മദ് സാബിത്ത് വധക്കേസില്‍ നീതിക്കായി പോരാട്ടം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വാദങ്ങള്‍ക്കും പ്രതികളുടെ വിസ്താരങ്ങള്‍ക്കും ശേഷം

2019 മെയ് 16ന് കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടതായി കാസര്‍കോട് സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു. നിരപരാധികളെ കൊലചെയ്യുന്ന കുറ്റവാളികളെ നിരുപാധികം വിട്ടയക്കപെടുകയാണ്. സാബിത്ത് വധക്കേസ് അതിനൊരു ഉദാഹരണമാണ്.

കേസിലെ വിധിയുമായി ബന്ധപ്പെട്ട് ചില അപാകതകള്‍ ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് പൊലീസ് നല്‍കിയ ചാര്‍ജ് ഷീറ്റില്‍ നിന്നും വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ കാര്യങ്ങളാണ് കോടതി രേഖപ്പെടുത്തിയ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈശാഖ് അക്ഷയെ പിന്നിലിരുത്തി ഓടിച്ചുവന്നിരുന്ന സ്‌കൂട്ടര്‍ മരണപ്പെട്ട സാബിത്ത് ഒന്നാം സാക്ഷി റൈസിനെ പിന്നിലിരുത്തി ഓടിച്ചുവന്ന മോട്ടോര്‍ സൈക്കിളിനെ ഓവര്‍ടേക്ക് ചെയ്ത അവസരത്തില്‍ സ്‌കൂട്ടറിനു പിന്നിലിരുന്ന അക്ഷയ് സ്‌കൂട്ടറില്‍ നിന്നും ഇറങ്ങി സാബിത്തിനെ നെഞ്ചില്‍ കുത്തി എന്നുള്ളതാണ്. പക്ഷേ അതില്‍ നിന്നും വ്യത്യസ്തവും പരസ്പര വിരുദ്ധമായുള്ള ചാര്‍ജ് ഷീറ്റാണ് കോടതിയില്‍ നല്‍കിയ ചാര്‍ജ് ഷീറ്റിലുള്ളത്. കോടതിയില്‍ നല്‍കിയ ചാര്‍ജ് ഷീറ്റില്‍ അക്ഷയാണ് സ്‌കൂട്ടര്‍ ഓടിച്ചുവന്നതെന്നും വൈശാഖാണ് കുത്തിയതുമെന്നാണ് പറയുന്നത്.

അങ്ങനെ ഒരു കേസ് പ്രോസിക്യൂഷനിലില്ല. വൈശാഖ് സാബിത്തിനെ കുത്തി എന്ന കേസും പ്രോസിക്യൂഷനിലില്ല. പ്രോസിക്യൂഷന്‍ ഇല്ലാത്ത പരസ്പരവിരുദ്ധമായ കേസിനാണ് കോടതി വിധി രേഖപ്പെടുത്തിയിരിക്കുന്നത്. ചാര്‍ജ് ഷീറ്റില്‍ ഉള്ളത് സാബിത്ത് കൂട്ടുകാരനായ റൈസിനെയും കൂട്ടി പെട്രോള്‍ വാങ്ങാന്‍ റൈസിന്റെ വീട്ടില്‍ നിന്നും രാവിലെ 10.30ന് പുറപ്പെട്ടു എന്നാണ്. അതേസമയം വിധി ന്യായത്തില്‍ പറയുന്നത് 11:30മണിക്കാണ് പുറപ്പെട്ടത് എന്നുമാണ്. ഈ സമയത്ത് കുത്തേറ്റ് നുള്ളിപ്പാടി ജെ.പി നഗര്‍ പാറക്കട്ട റോഡിലാണ് സാബിതും റൈസും ഉണ്ടായിരുന്നത്.

കുറ്റപത്രം തയാറാക്കുന്ന വേളയില്‍ സംഭവത്തിന്റെ പ്രാഥമിക വിവരങ്ങളെ കുറിച്ച് പോലും ശരിയായി മനസിലാക്കാതെയാണ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും പിന്നെയെങ്ങനെയാണ് പ്രതികളെ തെറ്റുകാരല്ലെന്ന് കണ്ട് പ്രതികളെ വെറുതെ വിടുകയെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ചോദിച്ചു. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഹാരിസ് ചൂരി, ജനറല്‍ കണ്‍വീനര്‍ മഹ്മൂദ് വട്ടയക്കാട്, ഷൗക്കത്തലി കാളിയങ്ങാട്, പി.എം നാസര്‍ മീപ്പുഗിരി, കെ. ബഷീര്‍ മീപ്പുഗിരി, സുബൈര്‍ ചൂരി, ജുനൈദ് ചൂരി, ടി.ബി ഷാഷീര്‍, ഇക്ബാല്‍ അഹമ്മദ്, സൈനുദ്ധീന്‍ ചൂരി പങ്കെടുത്തു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?