ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ രാജി സ്വീകരിച്ചില്ല; ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: (www.kvartha.com 29.08.2019) കശ്മീര്‍ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനെതിരായ പ്രതിഷേധ സൂചകമായി ജോലിയില്‍ നിന്നും രാജിവച്ച മലയാളി ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനോട് ഉടനെ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കണ്ണന്‍ നല്‍കിയ രാജി അംഗീകരിക്കുന്നതു വരെ ജോലിയില്‍ തുടരണമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ണന്‍ ഗോപിനാഥന്‍ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിനു മുന്നില്‍ പതിപ്പിക്കുകയും ചെയ്തു. 2012 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കലക്ടറായിരുന്ന കണ്ണന്‍ നിലവില്‍ ദാദ്രയിലെ ഊര്‍ജ-നഗരവികസനവകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

IAS officer Kannan Gopinathan who quit service asked to join duty immediately, New Delhi, News, Politics, Resignation, District Collector, National, Lifestyle & Fashion

കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ രാജിവച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍, ദിയു, ദാദ്രനഗര്‍ ഹവേലി എന്നിവിടങ്ങളിലെ ഊര്‍ജ സെക്രട്ടറിയായിരിക്കെയാണ് രാജി.

പറയാനുള്ള അവകാശം ഇല്ലാതാകുന്നത് ജനാധിപത്യവിരുദ്ധമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് ഐ എ എസ് എടുത്തത്. ഇപ്പോള്‍ സ്വന്തം ശബ്ദം പോലുമില്ലാത്ത അവസ്ഥയാണ് എന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

രാഷ്ട്രീയത്തിലേക്കില്ലെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം മോശമാണെന്ന് കരുതുന്നില്ല. ഭാവിയെക്കുറിച്ച് ആശങ്കയില്ല. മറ്റൊരു ജോലി കണ്ടെത്തണം. എന്നാല്‍, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ കഴിയുന്ന ജോലി മാത്രമെ തെരഞ്ഞെടുക്കൂവെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ഓഗസ്റ്റ് 21നാണ് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് കണ്ണന്‍ ഗോപിനാഥന്‍ ആഭ്യന്തര സെക്രട്ടറിക്കു കത്ത് നല്‍കിയത്.

രാജ്യത്ത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തില്‍ മാത്രമേ ശക്തമായി പ്രതികരിക്കാന്‍ കഴിയുകയുള്ളൂവെന്നതുമാണ് തന്റെ രാജിക്കുള്ള കാരണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

19 ദിവസമായി രാജ്യത്തെ ഒരു സംസ്ഥാനത്ത് മൗലിവാകാശങ്ങള്‍ ഇല്ലാതായിട്ട്. ജമ്മു കാശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. മൗലികാവകാശം നിഷേധിക്കപ്പെട്ട ആളുകളാണ് രാജ്യത്തുള്ളത്. കോടതിയില്‍ പോലും നീതി കിട്ടാത്ത അവസ്ഥയാണ്. ഹര്‍ജിയുമായി ചെന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് വരാനാണ് പറയുകയെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞതവണ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ സ്വന്തം പദവി പോലും മറന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ചാക്കു ചുമക്കുന്ന കണ്ണന്‍ ഗോപിനാഥന്റെ പ്രയത്‌നം ഏറെ പ്രശംസനീയമായിരുന്നു. 10 ദിവസത്തെ അവധി എടുത്തശേഷമാണ് അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഹോരാത്രം പ്രയത്‌നിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IAS officer Kannan Gopinathan who quit service asked to join duty immediately, New Delhi, News, Politics, Resignation, District Collector, National, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?