പരവനടുക്കം മച്ചിനടുക്കത്തെ സി.എൽ സൈനബി നിര്യാതയായി
പരവനടുക്കം (www.evisionnews.co):: പരേതനായ കല്ലുവളപ്പിൽ അബ്ദുല്ലയുടെ ഭാര്യയും സി.എൽ ബാപ്പുഞ്ഞിയുടെ മകളുമായ. മച്ചിനടുക്കത്തെ സി.എൽ സൈനബി (72) നിര്യാതയായി വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മാലിക് ദീനാർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം . ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് മുസ്തഫ മച്ചിനടുക്കം, കെ. നൗഷാദ് (പെരിയ പോളിടെക്നിക്ക് അദ്ധ്യാപകൻ) മുഹമ്മദ് ഫൈസൽ (ദുബൈ), സുഹ്റ , റംല , നസീമ ,അനീസ എന്നിവർ മക്കളും പരേതനായ പി.എം അബൂബക്കർ നീർച്ചാൽ, പി.എ. അബൂബക്കർ ബന്താട് ,മുഹമ്മദ് നായൻമാർമൂല ,ഹമീദ് ആരിക്കാടി എന്നിവർ മരുമക്കളുമാണ്. മയ്യിത്ത് വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും
Powered by Info News For You

Comments
Post a Comment