ബൈക്ക് ഇടിച്ചിട്ട ശേഷം യുവാവിനെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി: ഒരാള്‍ അറസ്റ്റില്‍


(www.evisionnews.co) ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. കായംകുളം കരിയിലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാനെയാണ് ഒരുസംഘം ആളുകള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കായംകുളം സ്വദേശി ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചിറക്കടവില്‍ ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബാറിനു സമീപത്തായിരുന്നു കൊലപാതകം. ബാറിലുണ്ടായ വാക്കുതര്‍ക്കമാണ് കലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബാറില്‍വച്ച് ഷമീര്‍ ഖാന്‍ ഒരുസംഘം ആളുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പ്രശ്നം പരിഹരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷമീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒന്നാം പ്രതി ഷിയാസ് കാറിടിപ്പിച്ചു. റോഡിലേക്ക് വീണ ഷമീറിന്റെ തലയിലൂടെ കാര്‍ ഓടിച്ചുകയറ്റുകയും ഷമീര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു.

കൊലപാതകശേഷം തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ട ഇവരെ കിളിമാനൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാളെ മാത്രമെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശികളായ സാഹില്‍, അജ്മല്‍ എന്നിവരാണ് മറ്റു പ്രതികള്‍. അജമല്‍ മറ്റൊരു ക്രമിനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?