ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ശക്തമായ മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം, ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: (www.kvartha.com 04.08.2019) കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നതിന്റെ മുന്നോടിയായി അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമബംഗാള്‍ തീരത്തിന് അടുത്തായി ന്യൂനമര്‍ദം രൂപം കൊള്ളുന്നു. ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ജാഗ്രതാ നിര്‍ദേശമുണ്ട്. ഞായറാഴ്ച മുതല്‍ ഏഴാം തീയതി വരെ കര്‍ണാടക തീരത്തും തിങ്കളാഴ്ച മുതല്‍ ഏഴാം തീയതിവരെ കേരള തീരത്തും കടലില്‍പ്പോകരുതെന്നാണ് നിര്‍ദേശം.
ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലില്‍ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റുജില്ലകള്‍ക്ക് ബുധനാഴ്ച യെല്ലോ അലര്‍ട്ടും ബാധകമാണ്. എട്ടാംതീയതിയോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകാതെ കരയിലേക്ക് കടക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Rain, Alerts, West Bengal, Karnataka, Sea, Heavy Rain likely in Kerala state Till Aug 8
ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലില്‍ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റുജില്ലകള്‍ക്ക് ബുധനാഴ്ച യെല്ലോ അലര്‍ട്ടും ബാധകമാണ്. എട്ടാംതീയതിയോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകാതെ കരയിലേക്ക് കടക്കും
Keywords: News, Kerala, Rain, Alerts, West Bengal, Karnataka, Sea, Heavy Rain likely in Kerala state Till Aug 8
Powered by Info News For You

Comments
Post a Comment