മാലിന്യ സംഭരണ കേന്ദ്രം തുടങ്ങാമെന്ന് വെച്ചപ്പോള്‍ 'ഇവിടെ പറ്റില്ല, വീട്ടില്‍ കൊണ്ടുപോയി തള്ള്' എന്ന് പരിസരവാസികള്‍; വെല്ലുവിളി ഏറ്റെടുത്ത് പഞ്ചായത്ത് പ്രസിഡണ്ട്, വീടിന്റെ കാര്‍പോര്‍ച്ചില്‍ നിറയെ മാലിന്യക്കെട്ടുകള്‍
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29.08.2019) മാലിന്യ സംഭരണ കേന്ദ്രം തുടങ്ങാന്‍ പരിസരവാസികള്‍ എതിര്‍പ്പുമായി വന്നപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലിന്യം സ്വന്തം വീട്ടില്‍ കൊണ്ടുപോയി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയയാണ് മറ്റൊരു വഴിയുമില്ലാതായതോടെ സ്വന്തം വീട്ടിലേക്ക് ശേഖരിച്ച മാലിന്യം എത്തിച്ചത്. ഇവരുടെ വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിറയെ മാലിന്യക്കെട്ടുകളാണിപ്പോള്‍. മാലിന്യപ്രശ്‌നം പരിഹരിക്കാനായി മാലിന്യ സംഭരണ കേന്ദ്രം അനുവദിക്കുകയും ഇതിനുള്ള കെട്ടിട നിര്‍മാണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ എതിര്‍പ്പുമായി പരിസരവാസികള്‍ രംഗത്തെത്തുകയായിരുന്നു.
പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന എതിര്‍പ്പ് ബോധവല്‍ക്കരണത്തിലൂടെ പരിഹരിക്കുന്നതിന് കലക്ടറും സംഘവും സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. വേണമെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് മാലിന്യം വീട്ടില്‍ കൊണ്ടു പോകട്ടെയെന്നാണ് സമരക്കാര്‍ പറഞ്ഞത്.
ടൗണില്‍ ഉള്‍പ്പെടെ മാലിന്യം കുമിഞ്ഞു കൂടുകയും സംഭരിക്കാന്‍ പദ്ധതി ഇല്ലാതിരിക്കുകയും ചെയ്തത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കടുത്ത വിമര്‍ശനത്തിനിടയാക്കി. ഇതോടെ കഴിഞ്ഞ ദിവസം ബീരിച്ചേരി വാര്‍ഡിലെയും പരിസരങ്ങളിലെയും വഴിയോരങ്ങളില്‍ നിന്നും മറ്റും സംഭരിച്ച മാലിന്യങ്ങള്‍ ഹരിത കര്‍മസേന പ്രസിഡണ്ടിന്റെ വീട്ടില്‍ കൊണ്ടു വന്നു കാര്‍ പോര്‍ച്ചില്‍ തരം തിരിച്ചു വെക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Panchayath, president, waste dump, waste, കേരള വാര്‍ത്ത, Natives protest against waste collecting center; Panchayat President waste taken to home
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment