പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ചാക്കുകള്‍ ചുമന്ന ആ ഐ എ എസ് ഉദ്യോഗസ്ഥനെ ഓര്‍മയില്ലേ? കണ്ണന്‍ ഗോപിനാഥ് എന്ന ആ ധീരമനുഷ്യന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദം
ന്യൂഡെല്‍ഹി: (www.kvartha.com 24.08.2019) കഴിഞ്ഞ വര്‍ഷം കേരളത്തെ മുഴുവനും പ്രളയം ബാധിച്ചപ്പോള്‍ പ്രളയദുരിതാശ്വാസത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്ത കണ്ണന്‍ ഗോപിനാഥ് എന്ന മലയാളി ഐ എ എസ് ഉദ്യോഗസ്ഥനെ ഓര്‍മയില്ലേ? തന്റെ പേര് പോലും വെളിപ്പെടുത്താതെ രാപ്പകലെന്നില്ലാതെ കഷ്ടപ്പെട്ട ആ ഐ എ എസുകാരന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്വന്തം പദവി പോലും മറന്ന് ചാക്കുകള്‍ ചുമന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്റെ പദവി രാജിവച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതേസമയം രാഷ്ട്രീയ സമ്മര്‍ദമാണ് ഈ ഐ എ എസ് ഉദ്യോഗസ്ഥനെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥ്.
2012 ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. എന്നാല്‍ ഐ എ എസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങള്‍ സ്വതന്ത്ര്യമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് കണ്ണന്‍ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
രാജിക്കത്ത് നല്‍കിയെന്നുള്ളത് കണ്ണന്‍ ഗോപിനാഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. 'എല്ലാവരുടെയും ശബ്ദമാവാനാണ് താന്‍ ഐ എ എസ് എടുത്തത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ തന്നെ ശബ്ദമില്ലാതാവുന്ന അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥനായിരിക്കെ പലതും തുറന്നു പറയാനാവില്ല'- രാജിയെ കുറിച്ച് കണ്ണന്‍ ഗോപിനാഥ് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
ദാദ്രാ ഹവേലി കലക്ടറായിരിക്കെ ജോലിയില്‍ നിന്നും ലീവെടുത്താണ് കണ്ണന്‍ ഗോപിനാഥ് പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിലെത്തിയത്. പത്തനംതിട്ടയിലും കൊച്ചിയിലും കണ്ണന്‍ സന്നദ്ധസേവനം നടത്തിയിരുന്നു. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനും ജനസമ്മതനുമായ ഓഫീസറായിരുന്നു കണ്ണന്‍ ഗോപിനാഥ്.
പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ 10 ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ ട്രക്കുകളില്‍നിന്നു സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം ക്യാപുകളിലെത്തിച്ചു. തുടര്‍ന്നാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒപ്പമുള്ളവര്‍ അറിയുന്നത്.
ദാദ്രനഗര്‍ ഹവേലയില്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ എത്തിയത്. ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ തന്റെ ഔദ്യോഗിക പദവികളും സ്ഥാനമാനങ്ങളും അദ്ദേഹം വെളിപ്പെടുത്താന്‍ അന്ന് തയ്യാറായിരുന്നില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷന്‍ സെന്ററിലാണ്. പിന്നീട് പത്തനംതിട്ടയിലേക്ക് തിരിച്ചു. അവിടെ കലക്ഷന്‍ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ ഓര്‍ഡിനേറ്റര്‍ക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം 'ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ'. മറ്റു യുവാക്കള്‍ക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും.
ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു ദാദ്ര നഗര്‍ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ കലക്ടറായിരിക്കുമ്പോള്‍ കണ്ണന്‍ ഗോപിനാഥന്റെ ഓഫിസ് ഒരു പരീക്ഷണശാലയായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ കൗതുകത്തോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടുപിടിക്കുന്നതില്‍ കണ്ണന്‍ ഗോപിനാഥന്‍ എന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്നും മുന്‍പന്തിയിലായിരുന്നു.
പുതുപ്പള്ളി ഐ എച്ച് ആര്‍ ഡി യിലെ പഠനത്തിനു ശേഷം റാഞ്ചി ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ കണ്ണന്‍ ഐസ്വാളിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്.

പ്രകൃതിദുരന്തങ്ങളില്‍ മുന്നറിയിപ്പു നല്‍കാന്‍ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്മാര്‍ട്‌ഫോണ്‍ എന്നിങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്കുശേഷം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരുന്നതിലും കണ്ണന്‍ നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IAS officer who earned accolades for service during Kerala floods resigns, New Delhi, News, Politics, Flood, Compensation, District Collector, Resigned, National, Lifestyle & Fashion.

Powered by Info News For You

Comments
Post a Comment