കനത്ത മഴ; പരീക്ഷകള്‍ മാറ്റിവെച്ചു


തിരുവനന്തപുരം: (www.kvartha.com 13/08/2019) കനത്ത മഴയെ തുടര്‍ന്ന് കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ചെവ്വാഴ്ച്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കാലിക്കറ്റില്‍ 16 വരെയുള്ള എല്ലാ പരീക്ഷകളും വൈവയും മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാല ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ തിയറി പരീക്ഷകള്‍ മാറ്റി. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും 16നുമുള്ള ഡിഫാം പാര്‍ട്ട് 1 സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റി.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 


Keywords: Kerala, Thiruvananthapuram, News, Examination, Education, Rain, Heavy rain; Exams Postponed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?