വാഹന വിപണിയില്‍ മാന്ദ്യം; ജനപ്രിയ വാഹനങ്ങള്‍ക്കും ആവശ്യക്കാറില്ല, വില്‍പ്പന ഇടിവില്‍ വിറച്ച് മാരുതി സുസുക്കിയും

ദില്ലി: (www.kvartha.com 02.08.2019) രാജ്യത്തെ വാഹന വിപണിയില്‍ മാന്ദ്യം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെയും മാന്ദ്യം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജൂലൈ മാസം യാത്രാ വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ മാരുതിക്ക് 36.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ വില്‍പ്പന പുരോഗതിയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സെഡാന്‍ വിഭാഗത്തില്‍പ്പെടുന്ന സിയാസിന്റെ വില്‍പ്പന 2,397 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. 48 സിയാസുകള്‍ മാത്രമാണ് മുന്‍ വര്‍ഷം ജൂണ്‍ മാസത്തില്‍ രാജ്യത്ത് വിറ്റിരുന്നത്.


സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ, ഇഗ്‌നിസ്, സെലേറിയോ തുടങ്ങിയവ കോംപാക്ട് വിഭാഗത്തിലെ വില്‍പ്പന 22.7 ശതമാനം ഇടിവ് നേരിട്ട് 57, 512 യൂണിറ്റായി. മാരുതിയുടെ ചെറുകാറുകളായ ആള്‍ട്ടോ, പഴയ മോഡല്‍ വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പ്പനയില്‍ 69.3 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. 11,577 യൂണിറ്റുകള്‍ മാത്രമാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Business, Auto & Vehicles, National, New Delhi, Vehicles, Car, Economic Crisis, Vehicle sale decreased in June


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?