ജമ്മുവും കശ്മീരും ഇനി രണ്ട് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: (www.kvartha.com 05.08.2019) ജമ്മു കശ്മീര്‍ വിഷയത്തില്‍ 1947 മുതല്‍ പാലിച്ചുവരുന്ന പരിരക്ഷകള്‍ എല്ലാം എടുത്തുമാറ്റാന്‍ നിര്‍ണായ ബില്ലുകളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍.
ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ആണ് ഇതില്‍ പ്രധാനം. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാാം വകുപ്പ് റദ്ദാക്കിയതായി ഉത്തരവിറങ്ങി. ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം നിയമമന്ത്രാലയം പുറത്തിറക്കി. പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ച ശേഷമാണ് വിജ്ഞാപനം അറിയിച്ചത്.
ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ഇതിനായുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും റദ്ദാക്കി. ജമ്മുകശ്മീരിനെ വിഭജിച്ചു. ഇനി മുതല്‍ ജമ്മുകശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടി ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗത്തിനുശേഷമാണു സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. 1950ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പിനെ എതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്.
ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് 1950കളുടെ തുടക്കത്തില്‍ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യമുയര്‍ത്തി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറു വര്‍ഷമാണ്.
നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥ എന്ന നിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jammu and Kashmir Live News: Article 370 to be revoked, J&K to be reorganised, New Delhi, News, Politics, Trending, Parliament, Jammu, Kashmir, National.

Powered by Info News For You

Comments
Post a Comment