ചന്ദ്രയാന്‍-രണ്ട് ചന്ദ്രന്റ ഭ്രമണപഥത്തില്‍ എത്തി

ദേശീയം (www.evisionnews.co) ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണമായ ചന്ദ്രയാന്‍- രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി. ദൗത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടം ഇന്ന് രാവിലെ 9.02 ഓടെ കൂടെയാണ് കടന്നതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഭൂമിയുടെ ഭ്രമണപഥത്തില്‍ 29 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം എത്തിയത്.
ആഗസ്റ്റ് 14-നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രയാന്‍- രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങിയത്. ചന്ദ്രന്റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐ.എസ്.ആര്‍.ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം. അഞ്ച് ഭ്രമണങ്ങളിലായി ചന്ദ്രനിലേക്കുള്ള അകലം കുറച്ച് കൊണ്ടുവരും. സെപ്തംബര്‍ രണ്ടിന് ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പ്പെടും. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കും
Powered by Info News For You
Comments
Post a Comment