വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ ദമ്പതികള്‍; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതരം; വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുട്ടി
തിരുവനന്തപുരം: (www.kvartha.com 26.08.2019) നെയ്യാറ്റിന്‍കരയില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ ദമ്പതികളെ കണ്ടെത്തി. ഭാര്യ മരിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടലുവിള സ്വദേശി ദേവിക(22)യാണ് മരിച്ചത്. ഭര്‍ത്താവ് ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഇവരുടെ കുട്ടിയെ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അമരവിളയില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തുന്നത്.

മകനെ കാറിലാക്കിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പാറശ്ശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളില്‍ നിന്നും നിലവിളിയും മറ്റു ബഹളങ്ങളും കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് വീടിന് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്തുവച്ചു തന്നെ ദേവിക മരിച്ചു. ഭര്‍ത്താവ് ശ്രീജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവരുടെ അഞ്ചുവയസുള്ള കുട്ടിയെ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ സുരക്ഷിതനായ നിലയില്‍ കണ്ടെത്തി. ആത്മഹത്യാശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമരവിളയില്‍ കുറച്ചുനാളുകളായി ഇവര്‍ വാടയ്ക്കു താമസിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman found dead Neyyatinkara, Thiruvananthapuram, News, Local-News, Accidental Death, Obituary, Dead, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment