'വായ്പ പണം അടയ്ക്കാനില്ലാതെ വന്നപ്പോള്‍ കാലില്ലാത്ത അവന്‍ പണക്കിഴിയുമായെത്തി, ചോദിച്ചപ്പോള്‍ പറഞ്ഞത് ഭാര്യയുടെ കെട്ടുതാലി പണയം വെച്ച് കൊണ്ടുവന്നതാണെന്ന്'; രക്തബന്ധത്തിന് പോലും വില കല്‍പ്പിക്കാത്ത ഇന്നത്തെ കാലത്ത് അറിയണം ഈ സൗഹൃദത്തിന്റെ കഥ
ഷാഹുല്‍ മലയില്‍
(www.kvartha.com 05.08.2019) ഇന്നത്തെ കാലത്ത് ഒരു സുഹൃത്തിനെ കിട്ടുക എന്നത് വലിയ കാര്യമല്ല. പക്ഷെ പണത്തിനും പ്രശസ്തിക്കും അപ്പുറം, സുഖത്തിലും ദുഃഖത്തിലും ഒരു പോലെ നമ്മുടെ കൂടെ ഉറച്ചു നില്‍ക്കുന്ന ഒരു നല്ല സുഹൃത്തിനെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ ജീവിതത്തില്‍ എനിക്ക് ലഭിച്ച വരദാനമാണ് എന്റെ ഉയിര്‍ നന്‍പന്‍ ബഷീര്‍ ഭായ്.
വിധിയുടെ വികൃതിയോടു പട പൊരുതിയാണ് ബഷീര്‍ ഇന്ന് ജീവിക്കുന്നത്. ചെറുപ്പത്തില്‍ ബാധിച്ച പോളിയോ ഒരു കാല്‍ പൂര്‍ണ്ണമായി തളര്‍ത്തി. തളര്‍ന്ന ആ കാലിനു എന്റെ ഒരു കൈ വണ്ണം പോലുമില്ല. എങ്കിലും അവന്‍ പകച്ചു നിന്നില്ല. തന്റെ ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞുതീരാന്‍ ഉള്ളതല്ല എന്ന് അവന്‍ മനസ്സിലാക്കുന്നിടത്ത് നിന്നും അവന്‍ ഉയിര്‍ത്തിയെഴുന്നെല്‍ക്കുകയായിരുന്നു.
ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. വികലാംഗര്‍ക്കുള്ള നാല് ചക്ര സൈക്കിളില്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ആര്‍പ്പോ ഹിര്‍രോ വിളികളോടെ അവനെ തള്ളി കൊണ്ട് വരുമ്പോള്‍ സൈക്കിളില്‍ ഇരിക്കുന്ന അവനു പല്ലക്കിലിരിക്കുന്ന രാജാവിന്റെ ഭാവമായിരുന്നു. ഒരു കാലിനു സ്വാധീനം ഇല്ല എന്ന ദുഃഖം ഒരിക്കല്‍ പോലും ഞാന്‍ അവന്റെ മുഖത്ത് കണ്ടിട്ടില്ല.
ഒരിക്കല്‍ കേരളോത്സവത്തില്‍ വച്ച് നടന്ന പ്രച്ഛന്ന വേഷ മത്സരത്തില്‍ എന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അവന്‍ ഒന്നാം സ്ഥാനം നേടി. അന്നാണ് ഞാന്‍ അവനെ ആദ്യമായി പരിചയപ്പെടുന്നത്. അതൊരു പുതിയ ബന്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഇന്നേ വരെ പിണങ്ങാത്ത ഒരേ ഒരു സുഹൃത്ത് എന്റെ ബഷീര്‍ മാത്രമാണ്. തളര്‍ന്ന കാലും തളരാത്ത മനസ്സുമായി അവന്‍ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു.
ഒരു കാലില്ലാത്തത്തിന്റെ വിഷമം ഒരിക്കലും ഞാന്‍ അവനെ അറിയിച്ചിട്ടില്ല. ചിത്രത്തില്‍ കാണുന്നത് പോലെ എപ്പോഴും അവന്‍ എന്റെ തോളില്‍ ഉണ്ടായിരിക്കും. ഏതു ആള്‍കൂട്ടത്തിനിടയിലും ഒരു മടിയുമില്ലാതെ ഞാന്‍ അവനെ ചുമക്കും. കരുവാരകുണ്ട് കൂമ്പന്‍ മലയുടെ നെറുകയിലേക്ക് ഒമ്പത് കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറിയപ്പോഴും, അപകടം പതിയിരിക്കുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ ആഡ്യന്‍പാറയുടെ ഉള്ളറകളിലേക്ക് ഇറങ്ങിയപ്പോഴുമെല്ലാം അവന്റെ കൈകള്‍ക്ക് ശക്തി പകര്‍ന്നത് എന്റെ ചുമലുകലായിരുന്നു.
മമ്മൂട്ടിയുടെ റിലീസ് പടത്തിനായാലും, നിലമ്പൂര്‍ പാട്ടിനായാലും, തൃശൂര്‍ പൂരത്തിനായാലും, റിമി ടോമിയുടെ ഗാനമേളക്കായാലും എന്റെ തോളില്‍ തൂങ്ങി അവന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും. തിരക്കുള്ള ടൗണിലൂടെ അവനെയും ചുമന്നു നടക്കുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്. വിക്രമാധിത്യനും വേതാളവും എന്ന് വിളിച്ചു പരിഹസിച്ചിട്ടുണ്ട്. അതൊന്നും കേട്ട് ഞാന്‍ അവനെ താഴെയിറക്കിയിട്ടില്ല. കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തിയിട്ടെ ഉള്ളൂ. കാലുള്ളവര്‍ക്കറിയില്ലല്ലോ ഇല്ലാത്തവന്റെ വേദന.
ഞാന്‍ ഗള്‍ഫിലേക്ക് പോവുന്നത് പറയാന്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവന്റെ ഉമ്മ പറഞ്ഞ വാക്കുകള്‍ ഒരു കാലത്തും ഞാന്‍ മറക്കില്ല' ഷാഹുലേ... നീ ഉള്ളിടത്തോളം കാലം ഒരു കാലില്ലാത്തതിന്റെ വിഷമം എന്റെ മോന്‍ അറിയില്ല'. നിറ കണ്ണുകളോടെ ആ ഉമ്മ പറഞ്ഞത് സത്യമായിരുന്നു. ഗള്‍ഫിലേക്ക് വിമാനം കയറുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞതും അവനെ കുറിച്ച് ഓര്‍ത്തു മാത്രമായിരുന്നു.
ഒരിക്കല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത് അവധി തെറ്റി തിരിച്ചടക്കാന്‍ പണമില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന സമയത്ത് ബഷീര്‍ വന്നു ഒരു കവര്‍ എന്റെ കയ്യില്‍ തന്നു. തുറന്നു നോക്കിയപ്പോള്‍ പണമായിരുന്നു അതില്‍. എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോള്‍ ആദ്യം അവന്‍ ഒന്നും മിണ്ടാതിരുന്നു. പിന്നെ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു. ഭാര്യയുടെ മഹര്‍ (കെട്ടു താലി) പണയം വെച്ച് കൊണ്ട് വരികയാണെന്ന്. അന്ന് ഞാന്‍ അവനെ എന്റെ നെഞ്ചോടു ചേര്‍ത്ത് പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആവശ്യങ്ങള്‍ അറിഞ്ഞു സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന് അവന്‍ എന്നെ പഠിപ്പിക്കുകയായിരുന്നു.
മുമ്പ് ബഷീര്‍ ഭായിയെ കുറിച്ചു ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റു പഞ്ചായത്തു പ്രസിഡണ്ടിന്റെ ശ്രദ്ധയില്‍പെടുകയും അവനു മുച്ചക്ര വാഹനം അനുവദിക്കുകയും ചെയ്തു. ഞങ്ങള്‍ രണ്ടു പേരുടെയും ബെന്‍സ് ആയിരുന്നു ആ വാഹനം. കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ആ വണ്ടിയുമായി ഞങ്ങള്‍ കറങ്ങി. ഞാന്‍ ഗള്‍ഫിലേക്ക് പോവുന്നതും എയര്‍പോര്‍ട്ടില്‍ നിന്നും പെട്ടിയുമായി വീട്ടിലേക്കു വരുന്നതുമെല്ലാം അവന്റെ ആ മുച്ചക്ര വാഹനത്തില്‍ ആയിരുന്നു. മറ്റുള്ളവര്‍ പരിഹാസത്തോടെ നോക്കുമ്പോഴും ഞാനവര്‍ക്കു മുഖം കൊടുക്കാതെ അവനിലേക്ക് ചേര്‍ന്നിരുന്നു. അവനെ ചുമലിലിട്ടു നടന്നതിന്റെ പ്രതിഫലമാവാം. അവനിപ്പോള്‍ അവന്റെ വണ്ടിയുടെ പിറകിലിരുത്തി എന്നെ ചുമക്കുന്നത്. ഈസ്റ്റ്കോസ്റ്റ് വിജയന്റെതടക്കം പത്തോളം ആല്‍ബങ്ങളിലും, ഒരുപാട് ഷോര്‍ട്ട് ഫിലിമുകളിലും, ഏഷ്യാനെറ്റിന്റെ സാഹസികന്റെ ലോകത്തിലും അടക്കം ഇന്നും ക്യാമറക്ക് മുന്നില്‍ ബഷീര്‍ സജീവമാണ്.
ശരീരത്തെ ബാധിച്ച വൈകല്യം മനക്കരുത്ത് കൊണ്ട് മറികടന്നവണാനവന്‍. അവന്റെ ഉമ്മ അവനെ പത്തു മാസം ഉദരത്തില്‍ ചുമന്നു എങ്കില്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ ഞാന്‍ എന്റെ ചുമലിലാണ് അവനെ ചുമന്നത്. രക്തബന്ധത്തിന് പോലും വില കല്‍പ്പിക്കാത്ത ഇന്നത്തെ കാലത്ത് സ്‌നേഹ ബന്ധം കൊണ്ട് എന്റെ മനസ് കീഴടക്കിയവനാണവന്‍. ഇത് പോലൊരു സുഹൃത്തിനെ കിട്ടണമെങ്കില്‍ പുണ്യം ചെയ്യണം. 20 വര്‍ഷത്തിലേറെയായി തുടരുന്ന ഞങ്ങളുടെ ഈ സുഹൃത്ബന്ധം മരണം വരെ നിലനിര്‍ത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Trending, Article, Friends, Story, Cash, Video, Shahul Malayil, Story about Friendship of Shahul and Basheer
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment