നിയമ വിദഗ്ദന്‍ ഷംനാദ് ബഷീര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ച് മരിച്ചു; മരണം കൊടുംതണുപ്പിനെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ ഹീറ്റര്‍ ഓണാക്കി വിശ്രമിക്കുന്നതിനിടെ

ബംഗളൂരു: (www.kvartha.com 09.08.2019) നിയമ വിദഗ്ദന്‍ ഷംനാദ് ബഷീര്‍(43) സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ച് മരിച്ചു. ബൗദ്ധിക സ്വത്തവകാശ നിയമത്തില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ മലയാളിയും ഹാര്‍വാഡ്, ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് അപകടം.

കൊടുംതണുപ്പിനെ തുടര്‍ന്ന് വാഹനത്തിനുള്ളില്‍ ഹീറ്റര്‍ ഓണാക്കി വിശ്രമിക്കുകയായിരുന്ന ഷംനാദ്, ഉറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ ഹീറ്റര്‍ അമിതമായി ചൂടായി വാഹനത്തിന് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. താമസിച്ചിരുന്ന ഹോട്ടലില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷംനാദിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Legal Scholar, IP Rights Expert Shamnad Basheer Passes Away, Bangalore, News, Obituary, Accidental Death, Lawyers, Vehicles, National, Lifestyle & Fashion

വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. ദരിദ്ര പശ്ചാത്തലത്തില്‍നിന്നുള്ള കുട്ടികളെ നിയമപഠനത്തിന് സഹായിക്കുന്ന ഐ.ഡി.ഐ.എ എന്ന എന്‍.ജി.ഒയുടെ സ്ഥാപകനും ഐ.ഡി.ഐ.എയിലെ അധ്യാപകനുമായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐ.പി കണ്‍സള്‍ട്ടന്റായിരുന്നു ഷംനാദ്.

കുളത്തൂപ്പുഴ എം.എം ഹൗസില്‍, അഡ്വ. എം.എം. ബഷീറിന്റെ മകനായി 1976 മേയ് 14നാണ് ജനനം. പരേതയായ സീനത്ത് ബീവിയാണ് മാതാവ്. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നാണ് നിയമപഠനത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി റൈറ്റില്‍ എല്‍ എല്‍ എമ്മും ഡോക്ടറേറ്റുമെടുത്തു.

ന്യൂഡെല്‍ഹിയിലെ ആനന്ദ് ആന്‍ഡ് ആനന്ദ് എന്ന ബൗദ്ധിക സ്വത്തവകാശ നിയമസംഘടനയിലായിരുന്നു ഏറെക്കാലം പ്രവര്‍ത്തിച്ചത്. പിന്നീട് കൊല്‍ക്കത്ത നാഷണല്‍ ലോ സ്‌കൂളിലെ ഐ.പി വിഭാഗം മേധാവിയായിരുന്നു. ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

മരുന്നിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഷംനാദ് നടത്തിയ കേസിന്റെ ഫലമായാണ് കാന്‍സര്‍ രോഗികളുടെ മരുന്നുവിലയില്‍ വന്‍തോതിലുള്ള കുറവുണ്ടായത്. 2014ലെ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു.

2010ലാണ് ഐ.ഡി.ഐ.എയ്ക്ക് തുടക്കമിടുന്നത്. അവിവാഹിതനായിരുന്ന ഷംനാദിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സന്നദ്ധ സംഘടനയ്ക്ക് വേണ്ടിയായിരുന്നു ചെലവഴിച്ചിരുന്നത്.

സഹോദരങ്ങള്‍ : നിഷ ബഷീര്‍ (ദന്തഡോക്ടര്‍, ബംഗളൂരു), നിഹാദ് ബഷീര്‍ (അഡ്വക്കേറ്റ്, തിരുവനന്തപുരം), നിഹാസ് ബഷീര്‍ (ഗാന്ധി ആന്‍ഡ് വാഡിയ, മുംബൈ).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Legal Scholar, IP Rights Expert Shamnad Basheer Passes Away, Bangalore, News, Obituary, Accidental Death, Lawyers, Vehicles, National, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?