നിയമവിരുദ്ധമായി നിര്‍മിച്ച നാല് നില കെട്ടിടം തകര്‍ന്നു; രണ്ട് മരണം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു

മുംബൈ: (www.kvartha.com 24.08.2019) മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ എട്ടു വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ശാന്തി നഗറില്‍ നാലുനില കെട്ടിടം തകര്‍ന്നത്. 15 ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

കെട്ടിടം നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചിരുന്നത്. ഇതാണ് അപകടം ഉണ്ടാവാന്‍ കാരണമെന്ന് ജനങ്ങള്‍ പറയുന്നു. എല്ലാവരെയും ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (NDRF)യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 News, Maharashtra, Building Collapse, Dead, Accident, Police, A Four Storey Building Collapsed 2 Dead and 5 Injured

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Maharashtra, Building Collapse, Dead, Accident, Police, A Four Storey Building Collapsed 2 Dead and 5 Injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?