കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കണ്ണൂര്‍ സ്വദേശി

പൂനെ: (www.kvartha.com 06.08.2019) പൂനെയിലെ വഡ്ഗാവ്‌ശേരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്. കണ്ണൂര്‍ കൂത്തുപറമ്പു സ്വദേശി വൈശാഖ് നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മലയാളിയായ വൈശാഖ് നമ്പ്യാരും(38) മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്ത് നിതിന്‍ ഷേലാര്‍(37) സഞ്ചരിച്ചിരുന്ന കാറാണ് കൊയിന ഡാമിനടുത്തുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

വൈശാഖിന്റെ സുഹൃത്തിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് വൈശാഖിനായുള്ള തിരച്ചില്‍ വൈകിയത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. വൈശാഖ് നമ്പ്യാര്‍ കമ്പനി ആവശ്യത്തിനായിട്ടായിരുന്നു പൂനയിലെത്തിയത്. ശനിയാഴ്ച സുഹൃത്തുമൊത്ത് കൊയിന ഡാമിലേക്ക് വിനോദ യാത്ര പോയതായിരുന്നു.

Pune, News, National, Dead Body, Youth, Accident, Police, Body Found, Malayali youth dead body found

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pune, News, National, Dead Body, Youth, Accident, Police, Body Found, Malayali youth dead body found 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?