സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച് കോടതിയിലേക്ക് പോകവെ ബസില്‍വെച്ച് സ്‌ഫോടനം; നെഞ്ചിലും വയറ്റിലും പരിക്കേറ്റ പോക്‌സോ കേസ് പ്രതി ആശുപത്രിയില്‍
കിടങ്ങൂര്‍: (www.kvartha.com 10.08.2019) സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച് കോടതിയിലേക്ക് പോകവെ ബസില്‍വെച്ച് സ്‌ഫോടനം. സംഭവത്തില്‍ പോക്സോ കേസ് പ്രതിക്ക് പരിക്ക്. മാറിടം പാതിക്കമാലിയില്‍ കോളനിയില്‍ പതിയില്‍ ജോയി എന്ന 67കാരനാണ് പരിക്കേറ്റത്.
അപകടത്തില്‍ നെഞ്ചിലും വയറ്റിലും പരിക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഇയാള്‍ക്കൊപ്പം ഭാര്യ വത്സലയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ കിടങ്ങൂര്‍ ബസ്ബേയില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ നിര്‍ത്തിയിട്ടിരുന്ന എവറസ്റ്റ് ബസിലാണ് സ്ഫോടനമുണ്ടായത്.
വെള്ളപ്പൊക്കം മൂലം ബസില്‍ യാത്രക്കാര്‍ വളരെ കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ജോയിക്കെതിരെ കിടങ്ങൂര്‍ പോലീസ് 2014ല്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ വിധി കേള്‍ക്കാനായി കോട്ടയം സെഷന്‍സ് കോടതിയിലേക്ക് ഭാര്യയ്‌ക്കൊപ്പം ബസില്‍ പോകാനിറങ്ങിയതാണ് ജോയി.
ബസിന്റെ സീറ്റില്‍ ഇരിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. നെഞ്ചിലും വയറിലും പൊള്ളലേറ്റ ജോയിയെ ആദ്യം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജോയിക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളജ് പോലീസ് ശ്രമിച്ചെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്നാണ് വിവരം. ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കിയശേഷം മൊഴിയെടുക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pocso case accused injured in blast, News, Local-News, Crime, Criminal Case, Blast, Court, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment