കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവധിയില്‍; കുടുംബത്തിലുള്ള ചടങ്ങിന് വേണ്ടിയാണെന്ന് സൂചന, സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം

തിരുവനന്തപുരം:(www.kvartha.com 11/08/2019) കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതിനെതിരെ കനത്ത പ്രതിഷേധം. മഴക്കെടുതി കണക്കിലെടുത്ത് അവധികള്‍ ഒഴിവാക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ കളക്ടറുടെ അവധി എന്നതും ശ്രദ്ധേയമാണ്. കെ ഗോപാലകൃഷ്ണന്‍ ഐഎഎസാണ് ഇതോടെ വിവാദത്തിലായിട്ടുള്ളത്.

News, Thiruvananthapuram, Kerala, Social Network, District Collector, Tvm District Collector in Controversy; Take leave when flood hit in kerala

കേരളത്തില്‍ മഴക്കെടുതി മൂലമുള്ള മരണം 60ലെത്തി നില്‍ക്കുമ്പോഴും ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന മറ്റ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാമഗ്രികള്‍ ആവശ്യമില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് ആലോചിക്കാമെന്നും ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടതും പിന്നീട് വിവാദമായിരുന്നു.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലയിലെ സന്നദ്ധ സംഘടനകളും അവശ്യ വസ്തുുക്കള്‍ ശേഖരിച്ച് പ്രളയത്തില്‍പ്പെട്ടവര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. കുടുംബത്തിലുള്ള ചടങ്ങിന് വേണ്ടിയാണ് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരത്തെ തന്നെ അവധിക്ക് അനുമതി വാങ്ങിയതെന്നാണ് സൂചനകള്‍. അതേസമയം അവധി ഒരു ദിവസമാക്കി വെട്ടിച്ചുരുക്കി തിരിച്ചെത്തുമെന്നാണ് അധികൃതരുടെ പക്ഷം. എഡിഎം വിനോദായിരുന്നു ഈ സമയം കളക്ടറുടെ ചുമതല വഹിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Social Network, District Collector, Tvm District Collector in Controversy; Take leave when flood hit in kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?